കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന വൈസ് പ്രസിഡണ്ട് എം എൻ സിദ്ദീഖ് ഹാജി അന്തരിച്ചു

By Desk Reporter, Malabar News
MN Siddique Haji_Malabar News
എംഎൻ സിദ്ദീഖ് ഹാജി
Ajwa Travels

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന വൈസ് പ്രസിഡണ്ടും പൗര പ്രമുഖനുമായ ചെമ്മാട് എംഎൻ സിദ്ദീഖ് ഹാജി അന്തരിച്ചു. 73 വയസായിരുന്നു. അസുഖബാധിതനായി ചികിൽസയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്‌ച പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. സുന്നി മാനേജ്മെന്റ് അസോസിയേഷൻ വൈസ് പ്രസിഡണ്ട്, കാരന്തൂർ മർകസു സഖാഫത്തിസുന്നിയ്യ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, മഞ്ചേരി ജാമിഅ ഹിക്കമിയ്യ ട്രഷറർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

ഭാര്യ: ഉമ്മയ്യ മുണ്ടോളി. മക്കൾ: ഷക്കീല, മെഹറുന്നിസ, മുഹമ്മദ് റഫീഖ്, റജീന, സർജീന. മരുമക്കൾ: അബ്‌ദുറഹ്‌മാൻ ഊരകം, ആരിഫ് കെവി മാനിപുരം, ഫിജൂല എൻ സി, തമീം കൊടുവള്ളി, ജംഷാദ് പാറക്കൽ മണ്ണാർക്കാട്.

സഹോദരങ്ങൾ: എം എൻ കുഞ്ഞഹമ്മദ് ഹാജി (കെപിസിസി അംഗം), ഹംസത്ത് ഹാജി, അബ്‌ദുറഷീദ്, ഫാത്തിമ, സൈനബ, മറിയുമ്മ, സഫിയ, നഫീസ, പരേതരായ കുഞ്ഞറമുട്ടി ഹാജി, സൈതലവി ഹാജി, ആയിഷക്കുട്ടി, ഖദീജ. ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് തിരൂരങ്ങാടി നടുവിൽ പള്ളി ഖബർസ്‌ഥാനിൽ നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE