സഞ്ചാരികള്‍ക്ക് സ്വാഗതം; കൊണാര്‍ക്ക് സൂര്യക്ഷേത്രം വീണ്ടും തുറന്നു

By Team Member, Malabar News
Malabarnews_sun temple
കൊണാർക്ക് സൂര്യക്ഷേത്രം
Ajwa Travels

ഒഡീഷ : ലോകമെങ്ങും സഞ്ചരിക്കാന്‍ ഇഷ്ട്ടപ്പെടുന്ന നിരവധി ആളുകള്‍ നമുക്കിടയിലുണ്ട്. അത്തരം സഞ്ചാരപ്രിയരുടെ യാത്രകള്‍ക്ക് വലിയൊരു വിലങ്ങുതടിയാണ് ഇപ്പോള്‍ കോവിഡ് 19 എന്ന മഹാരോഗം. ചുരുക്കിപ്പറഞ്ഞാല്‍ കോവിഡ് വ്യാപനം ഏറ്റവും അധികം ബാധിച്ച ഒരു മേഖലയാണ് ടൂറിസം.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ കുറേ മാസങ്ങളായി ഒട്ടുമിക്ക രാജ്യങ്ങളും ലോക്ഡൗണില്‍ തന്നെയായിരുന്നു . ഇപ്പോള്‍ പതിയെ ഓരോ മേഖലയിലും ഉയര്‍ത്തെഴുന്നേപ്പുകള്‍ തുടങ്ങിയെന്ന് വേണം കരുതാന്‍. ആളുകള്‍ കുറവാണെങ്കിലും മിക്ക രാജ്യങ്ങളിലും പതിയെ ടൂറിസം മേഖലകള്‍ തുറക്കാന്‍ സര്‍ക്കാറുകള്‍ തീരുമാനിച്ചു കഴിഞ്ഞു. അത്തരത്തില്‍ വീണ്ടും സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങുകയാണ് കൊണാര്‍ക്കിലെ സൂര്യക്ഷേത്രം.

Malabarnews_sun temple

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ അഞ്ചു മാസങ്ങളായി അടഞ്ഞു കിടക്കുകയായിരുന്നു കൊണാര്‍ക്കിലെ സൂര്യക്ഷേത്രം. എന്നാല്‍ ലോകപ്രശസ്തമായ ഈ ക്ഷേത്രം ഇപ്പോള്‍ വീണ്ടും സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തു. സെപ്റ്റംബര്‍ ഒന്നു മുതല്‍ ക്ഷേത്രത്തില്‍ സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കിക്കൊണ്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ് ക്ഷേത്രം തുറക്കുന്നതിനുള്ള അനുമതി നല്‍കിയിരിക്കുന്നത്. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഇവിടെ സന്ദര്‍ശകരെ അനുവദിക്കുന്നത്. സന്ദര്‍ശകര്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം ഉറപ്പ് വരുത്തുകയും ചെയ്യണം. ഒപ്പം തന്നെ തെര്‍മല്‍ സ്‌കാനിങ്ങിനും വിധേയരാകേണ്ടതുണ്ട്.

സൂര്യക്ഷേത്രത്തോടൊപ്പം തന്നെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള രാജാ റാണി ക്ഷേത്രം, ഉദയഗിരി, ഖാണ്ഡഗിരി, ലളിത് ഗിരി, ബുദ്ധക്ഷേത്രങ്ങള്‍ എന്നിവയും തുറക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്.

Malabarnews_sun temple

ഒഡീഷയിലെ പുരി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ സൂര്യക്ഷേത്രം ലോകപ്രശസ്തമാണ്. 13 ആം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഈ ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തി സൂര്യദേവനാണ്. രഥത്തിന്റെ മാതൃകയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ വളരെയധികം ആകര്‍ഷിക്കപ്പെടുന്ന കൊണാര്‍ക്കിലെ ഈ സൂര്യക്ഷേത്രം 13 ആം നൂറ്റാണ്ടിലെ ഒരു വാസ്തുവിദ്യാ വിസ്മയമായാണ് ഇവിടെ നിലകൊള്ളുന്നത്. നിരവധി സഞ്ചാരികളാണ് ഓരോ വര്‍ഷവും ഈ ക്ഷേത്രത്തിലെത്തുന്നത്. കോവിഡ് വ്യാപനം ഇവിടേക്കുള്ള സഞ്ചാരികളുടെ വരവ് കുറച്ചു നാളത്തേക്ക് ഇല്ലാതാക്കിയെങ്കിലും, ഇനിയും ഇവിടം ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട മണ്ണായി തുടരുമെന്നതില്‍ സംശയമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE