കോവിഡ് പ്രതിസന്ധി; ഇടുക്കിയിൽ വ്യാപാരി വിഷം കഴിച്ചു മരിച്ചു

By Trainee Reporter, Malabar News
idukki news
Dhamodharan
Ajwa Travels

ഇടുക്കി: കടബാധ്യതയെ തുടർന്ന് ഇടുക്കിയിൽ വീണ്ടും വ്യാപാരി ജീവനൊടുക്കി. സേനാപതി സ്വദേശി കുഴിയമ്പാട്ട് ദാമോധരനാണ് (67) ആത്‍മഹത്യ ചെയ്‌തത്‌. വർഷങ്ങളായി പള്ളിക്കുന്ന് ടൗണിൽ പലചരക്ക് കടയും ഒപ്പം കോഴിക്കടയും നടത്തുന്നയാളാണ്. കടയ്‌ക്കുള്ളിൽ വിഷം കഴിച്ചു മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ രാവിലെ 11 മണിയോടെ കടയിലേക്ക് പോയ ദാമോദരൻ ഷട്ടർ താഴ്‌‌ത്തിയിട്ടിരുന്നു. തുടർന്ന് രാത്രിയായിട്ടും ഷട്ടർ തുറക്കാത്തതിനാൽ നാട്ടുകാർ ചേർന്ന് കയറി പരിശോധിച്ചപ്പോഴാണ് ദാമോദരനെ കടയ്‌ക്കുള്ളിൽ ബോധരഹിതനായി കണ്ടെത്തിയത്. ഉടൻ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഇയാൾക്ക് അഞ്ചു ലക്ഷത്തിലേറെ രൂപയുടെ കടബാധ്യത ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ലോക്ക്‌ഡൗണിൽ കച്ചവടം കുറഞ്ഞതോടെ കടം പെരുകിയെന്നും ഇവർ പറഞ്ഞു. സ്വകാര്യ വ്യക്‌തികളിൽ നിന്നടക്കം ഇയാൾ പണം കടം വാങ്ങിയിട്ടുണ്ട്. ഇത് തിരിച്ചടക്കാൻ ഇന്നലെയും ഇയാൾ പലരോടും പണം കടം ചോദിച്ചെന്നും സുഹൃത്തുക്കൾ പറഞ്ഞു. ഇതിൽ മനംനൊന്താണ് ആത്‍മഹത്യ ചെയ്‌തതെന്നാണ്‌ പോലീസ് സംശയിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കടബാധ്യതയെ തുടർന്ന് രണ്ടു മാസത്തിനിടെ ഇടുക്കിയിൽ നടക്കുന്ന മൂന്നാമത്തെ ആത്‍മഹത്യയാണിത്.

Read Also: സാമ്പത്തിക പ്രതിസന്ധി; കോഴിക്കോട് ജില്ലയിൽ രണ്ട് പേർ ജീവനൊടുക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE