കേസ് കൊടുക്കാൻ വെല്ലുവിളിച്ച് ചാക്കോച്ചൻ; ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍’ ടീം എത്തുന്നു

By Staff Reporter, Malabar News
kunjacko_boban movie
കുഞ്ചാക്കോ ബോബന്‍, രതീഷ് ബാലകൃഷ്‌ണൻ പൊതുവാള്‍
Ajwa Travels

സൂപ്പർ ഹിറ്റ് ചിത്രം ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ’ ടീം പുതിയ ചിത്രവുമായി എത്തുന്നു. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന സിനിമയുടെ പേര് പുറത്തുവിട്ടു. ‘ന്നാ, താന്‍ കേസ് കൊട്‘ എന്നാണ് ചിത്രത്തിന്റെ പേര്. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ചിത്രത്തിന്റെ പേര് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടത്.

രതീഷ് ബാലകൃഷ്‌ണൻ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആഷിഖ് അബുവും സന്തോഷ് ടി കുരുവിളയും ചേര്‍ന്നാണ്. മധു നീലകണ്‌ഠന്‍ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ചാക്കോച്ചൻ കൂടാതെ വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, ജാഫര്‍ ഇടുക്കി, ഗായത്രി ശങ്കര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

‘എന്നാ പിന്നെ രസകരമായ ഒരു കേസ് അങ്ങ് കൊടുത്തേക്കാം,ല്ലേ !!! രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ, സന്തോഷ് ടി കുരുവിള, ആഷിഖ് അബു, മധു നീലകണ്‌ഠൻ, വിനയ് ഫോർട്ട്, സൈജു കുറുപ്പ്, ജാഫറിക്ക, ഗായത്രി ശങ്കർ, പിന്നെ ഞാനും !!!! ‘ന്നാ,താൻ കേസ് കൊട്”. ഈ വർഷം തന്നെ കൊടുക്കും,’ കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ പേര് പങ്കുവെച്ചുകൊണ്ട് കുറിച്ചു.

‘തമാശ’ക്ക് ശേഷം അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ‘ഭീമന്റെ വഴി’ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് ചാക്കോച്ചനിപ്പോൾ. നയൻ‌താര നായികയായി എത്തുന്ന ‘നിഴൽ’, ‘മോഹനന്‍ കുമാര്‍ ഫാന്‍സ്’, ‘നായാട്ട്’, ‘പട’, ‘മറിയം ടൈലേഴ്‌സ്’, ‘ഗര്‍ര്‍’ തുടങ്ങിയ ചിത്രങ്ങളാണ് വരാനിരിക്കുന്ന കുഞ്ചാക്കോ ബോബന്റെ മറ്റ് ചിത്രങ്ങള്‍.

Read Also: ഇന്ധനവില വർധനയിൽ പ്രതിഷേധം; ഓട്ടോറിക്ഷ കെട്ടിവലിച്ച് ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE