ഇന്ധനവില വർധനയിൽ പ്രതിഷേധം; ഓട്ടോറിക്ഷ കെട്ടിവലിച്ച് ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി

By Team Member, Malabar News
harish rawat
Harish Rawat
Ajwa Travels

ഡെറാഡൂൺ : രാജ്യത്ത് പ്രതിദിനം ഉയരുന്ന ഇന്ധനവില വർധനയിൽ പ്രതിഷേധവുമായി ഉത്തരാഖണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി ഹ​രീ​ഷ് റാ​വ​ത്ത്. പെട്രോളിയം ഉൽപ്പന്നങ്ങളുടെയും, പാചകവാതകത്തിന്റെയും വി​ല വ​ർ​ധ​ന​ക്കെ​തി​രെ ഓട്ടോറിക്ഷ കെട്ടിവലിച്ചാണ് അദ്ദേഹം പ്രതിഷേധിച്ചത്. ഡെ​റാ​ഡൂ​ണി​ലെ കോൺഗ്രസ് ഭ​വ​നി​ൽ​നി​ന്ന് ഗാ​ന്ധി​പാ​ർ​ക്ക് വ​രെ​യാ​ണ് ഹ​രീ​ഷ് റാ​വ​ത്ത് ഓട്ടോറിക്ഷ കെട്ടിവലിച്ചത്.

പ്രതിഷേധത്തോട് അനുബന്ധിച്ച് നൂറുകണക്കിന് പ്രവർത്തകരാണ് അദ്ദേഹത്തെ ഗാന്ധിപാർക്ക് വരെ അനുഗമിച്ചത്. ഗാ​ന്ധി പാ​ർ​ക്കി​ലെ​ത്തി​യ റാ​വ​ത്ത് തോ​ളി​ൽ എൽപി​ജി സി​ലി​ണ്ട​റു​മാ​യി സദസിനെ അ​ഭി​സം​ബോ​ധ​ന ചെയ്‌തു. കഴിഞ്ഞ മാസങ്ങളിലായി രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെയും, പെട്രോൾ, ഡീസൽ എന്നിവയുടെയും വിലയിൽ വലിയ ഉയർച്ചയാണ് ഉണ്ടായത്. കഴിഞ്ഞ 3 മാസത്തിനുള്ളിൽ പാചകവാതകത്തിന് മാത്രം 250 രൂപയുടെ ഉയർച്ച ഉണ്ടായി. ഇതിനെ തുടർന്നാണ് പ്രതിഷേധവുമായി അദ്ദേഹം രംഗത്തെത്തിയത്.

പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളി​ൽ ​നി​ന്നും മാ​ത്രം ക​ഴി​ഞ്ഞ ആ​റ് വ​ർ​ഷ​ത്തി​നു​ള്ളി​ൽ 21 ലക്ഷം രൂപയാണ് കേന്ദ്രസർക്കാർ നേടിയതെന്ന് റാവത്ത് വ്യക്‌തമാക്കി. ആ പണം എവിടെപ്പോയെന്ന് ആർക്കുമറിയില്ലെന്നും, രാജ്യത്ത് സമ്പദ് വ്യവസ്‌ഥ നിലവിൽ തകർച്ചയിൽ ആണെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

Read also : ബംഗാളിലെ തോൽവി പാഠം; രണ്ട് ടേം നിബന്ധനയിൽ ഉറച്ച് സിപിഎം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE