ബംഗാളിലെ തോൽവി പാഠം; രണ്ട് ടേം നിബന്ധനയിൽ ഉറച്ച് സിപിഎം

By Staff Reporter, Malabar News
cpm-state-committee
Ajwa Travels

തിരുവനന്തപുരം: രണ്ട് ടേം നിബന്ധന തിരുത്തേണ്ട എന്ന നിലപാടിൽ ഉറച്ചുനിൽക്കാൻ സിപിഎം തീരുമാനം. വിവിധ ഇടങ്ങളിൽ പ്രതിഷേധങ്ങൾ ഉയരുമ്പോഴും നിബന്ധനയിൽ മാറ്റമില്ലാതെ തുടരാനാണ് പിബി അംഗങ്ങൾക്ക് ഇടയിൽ നടന്ന ചർച്ചയിലും ധാരണയായത്. രണ്ടു ടേം നിബന്ധന കർശനമാക്കിയപ്പോൾ തോമസ് ഐസക്ക്, ജി സുധാകരൻ, പി ശ്രീരാമകൃഷ്‌ണൻ ഉൾപ്പടെയുള്ള നിരവധി പ്രമുഖർക്കാണ് സീറ്റ് നഷ്‌ടമായത്.

തീരുമാനം പാർട്ടി അണികൾക്കിടയിൽ വലിയ എതിർപ്പിന് വഴിവെച്ചിരുന്നു. എന്നാൽ എത്ര സമ്മർദമുണ്ടായാലും തീരുമാനം മാറ്റേണ്ടതില്ലെന്നാണ് പിബിയിൽ ധാരണയായിരിക്കുന്നത്. ബംഗാളിലെ പാർട്ടിയുടെ തോൽവിയാണ് തീരുമാനത്തിന് പിന്നിലെന്ന് സിപിഎം നൽകുന്ന സൂചനകൾ. തുടർച്ചയായി ജയിച്ചവർ വീണ്ടും മൽസരിച്ചതാണ് പാർട്ടിയുടെ ബംഗാളിലെ അടിത്തറ ഇളക്കിയതെന്നാണ് വിലയിരുത്തൽ. ഇത് ചൂണ്ടികാട്ടിയാകും പാർട്ടി വിമർശനങ്ങളെ നേരിടുക.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്‌താവനയിലും തീരുമാനത്തിന്റെ ഗൗരവം പ്രകടമായിരുന്നു. രണ്ട് ടേമിനെതിരെ സംസ്‌ഥാന സമിതിയിൽ വിമർശനമുണ്ടായപ്പോൾ ഇത് തനിക്കും അടുത്ത തവണ ബാധകമാവും എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതിനാൽ തന്നെ തീരുമാനത്തിൽ മാറ്റമുണ്ടാവാനുള്ള സാധ്യതകൾ വിരളമാണ്.

Read Also: തലസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം; അനർഹർക്ക് വിതരണം ചെയ്‌തതായി ആരോപണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE