‘കുരുതി’ ലോഡിങ്; ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

By Staff Reporter, Malabar News
kuruthi
Ajwa Travels

പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായി എത്തുന്ന ‘കുരുതി‘ അവസാനഘട്ട മിനുക്ക് പണിയിൽ. മനു വാര്യർ സംവിധാനം ചെയ്യുന്ന ‘കുരുതി’ക്ക് ‘യു’ സർട്ടിഫിക്കറ്റ് ലഭിച്ചതായി കഴിഞ്ഞദിവസം പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ സംഗീത സംവിധായകൻ ജേക്ക്സ് ബിജോയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.

കുരുതിയുടെ റീ റെക്കോർഡിംഗ് അവസാനവട്ട മിനുക്കുപണികളിൽ ആണെന്നും താരം ഫേസ്ബുക്ക് പോസ്‌റ്റിൽ പറയുന്നു. ‘എന്തൊരു അവിശ്വസനീയമായ ഒറിജിനൽ സൗണ്ട് ട്രാക്ക് ജേക്ക്സ്… ഏറെ പ്രിയപ്പെട്ടത്,’ താരം കുറിച്ചു.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ നിർമിക്കുന്ന ചിത്രത്തിൽ മുരളി ഗോപി, മാമുക്കോയ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ശ്രിന്ദ എന്നിവരും പ്രധാന വേഷത്തിലുണ്ട്. ‘കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്‌ഞ’ എന്ന ചിത്രത്തിന്റെ ടാഗ്‌ലൈൻ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ആകാംക്ഷയും ഉദ്വേഗവും ജനിപ്പിക്കുന്ന ടാഗ്‌ലൈനിൽ നിന്നും മികച്ച ദൃശ്യാനുഭവം തന്നെയായിരിക്കും സിനിമയെന്നാണ് ഏവരുടെയും പ്രതീക്ഷ.

Read Also: ഐപിഎല്ലിൽ ഇന്ന് ചെന്നൈ-ഡെൽഹി പോരാട്ടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE