ആകാംക്ഷയുണര്‍ത്തി ‘ലവ്’ ട്രെയ്‌ലര്‍

By Trainee Reporter, Malabar News
Love_Movie_Poster_Malabar News
Love movie poster
Ajwa Travels

ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ‘ലവ്‘ സിനിമയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. പൂര്‍ണമായും ലോക്ക്ഡൗണ്‍ കാലത്ത് ചിത്രീകരിച്ച സിനിമയില്‍ ഷൈന്‍ ടോം ചാക്കോയും രജിഷ വിജയനും മുഖ്യ കഥാപാത്രങ്ങളായെത്തുന്നു. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ഖാലിദ് റഹ്മാനാണ്. മമ്മൂട്ടി നായകനായ ‘ഉണ്ട ‘എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ലവ്’. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

ആകാംക്ഷാഭരിതമായ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയാണ് സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറക്കിയിരിക്കുന്നത്. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലെ സ്‌നേഹവും കലഹവുമൊക്കെയാണ് സിനിമയുടെ പ്രമേയം. സുധി കോപ്പ, വീണ നന്ദകുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE