ചിമ്പുവും കല്യാണിയും ഒന്നിക്കുന്ന ‘മാനാട്’; ടീസർ പുറത്തിറങ്ങി

By Team Member, Malabar News
maanaadu
കല്യാണി പ്രിയദർശൻ, ചിമ്പു
Ajwa Travels

തമിഴ് താരം ചിമ്പു നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘മാനാട്’. കല്യാണി പ്രിയദർശൻ ചിമ്പുവിന്റെ നായികയായി എത്തുന്ന ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. പൊളിറ്റിക്കൽ ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രത്തിൽ ചിമ്പു വ്യത്യസ്‌തമായ കഥാപാത്രമായാണ് എത്തുന്നതെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ വ്യക്‌തമാക്കി.

വെങ്കട് പ്രഭുവാണ് ചിത്രത്തിന്റെ തിരക്കഥയും, സംവിധാനവും നിർവഹിക്കുന്നത്. ചിമ്പുവും, വെങ്കട് പ്രഭുവും ഒന്നിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും മാനാടിനുണ്ട്. ചിമ്പുവിനും, കല്യാണി പ്രിയദർശനും ഒപ്പം എസ്‌ജെ സൂര്യയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

സുരേഷ് കാമാച്ചി നിർമ്മാണം നിർവഹിക്കുന്ന ചിത്രത്തിൽ യുവാൻ ശങ്കർ രാജയാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. പ്രവീൺ എൽകെ ആണ് ചിത്രത്തിന്റെ എഡിറ്റർ. എസ് എ ചന്ദ്രശേഖര്‍, പ്രേംജി അമരൻ, രവികാന്ത് തുടങ്ങി ഒട്ടേറെ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തമിഴിനൊപ്പം ചിത്രം മലയാളത്തിലും റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ വ്യക്‌തമാക്കി.

Read also : അൽഷിമേഴ്‌സ് ബാധിച്ച 75കാരനായി ജോജു; ‘ജില്ലം പെപ്പരെ’ ഒരുങ്ങുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE