മലപ്പുറത്ത് കടുത്ത ആശങ്ക; കലക്ടർ ഉൾപ്പെടെ 21 പേർക്ക് കോവിഡ് പോസിറ്റീവ്

By Desk Reporter, Malabar News
Malappuram covid _2020 Aug 14
Representational Image
Ajwa Travels

മലപ്പുറം: ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. സബ് കലക്ടർ, എ‌എസ്‌പി എന്നിവരുൾപ്പെടെ 21 പേരുടെ കോവിഡ് പരിശോധനാ ഫലവും പോസിറ്റീവ് ആണ്. ജില്ലാ പോലീസ് മേധാവിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണിത്. ഇതോടെ ജില്ല കടുത്ത ആശങ്കയിലായി. ഇവരെ ചികിത്സക്കായി പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റും.

കരിപ്പൂർ വിമാനത്താവള രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് കലക്ടർ ഉൾപ്പെടെ ക്വാറന്റീനിലായിരുന്നു. ജില്ലാ പോലീസ് മേധാവി യു. അബ്ദുൽ കരീമിന്റെ ഫലം ഇന്നലെ പോസിറ്റീവ് ആയതോടെ അദ്ദേഹത്തെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE