ഐഎഫ്എഫ്‍കെയില്‍ പ്രദര്‍ശനത്തിന് ഒരുങ്ങി രജീഷ-ഷൈന്‍ ചിത്രം ‘ലവ്’

By Team Member, Malabar News
love film
Representational image
Ajwa Travels

ഇത്തവണത്തെ കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ ഇടം നേടി രജീഷ വിജയന്‍-ഷൈന്‍ ടോം ചാക്കോ താരജോഡിയുടെ ചിത്രം ‘ലവ്’. മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിലാണ് ലവ് പ്രദര്‍ശിപ്പിക്കുന്നത്. ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്‌ത ചിത്രത്തില്‍ ദീപ്‌തി-അനൂപ് എന്നീ ദമ്പതികളുടെ വേഷത്തിലാണ് രജീഷയും ഷൈനും എത്തുന്നത്.

കോവിഡ് കാലത്ത് ആദ്യം ചിത്രീകരണം പൂര്‍ത്തിയാക്കിയ മലയാള ചിത്രമാണ് ലവ്. 24 ദിവസം കൊണ്ടാണ് ഇതിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രം നേരത്തെ ജിസിസിയിലും യുഎയിലും റിലീസ് ചെയ്‌തിരുന്നു. ലോക്ക്ഡൗണില്‍ തിയേറ്ററുകള്‍ അടച്ചിട്ട് തുറന്നതിന് ശേഷം ജിസിസിയിലും യുഎയിലും റിലീസ് ചെയ്‌ത ആദ്യ മലയാള ചിത്രം കൂടിയാണ് ലവ്. ദീപ്‌തി-അനൂപ് എന്നിവരുടെ വിവാഹശേഷം ജീവിതത്തില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങളും പ്രശ്‌നങ്ങളുമാണ് ചിത്രത്തില്‍ വരച്ചുകാട്ടുന്നത്.

അനുരാഗ കരിക്കിന്‍വെള്ളം, ഉണ്ട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്‌ത ചിത്രമാണ് ലവ്. ചിത്രത്തില്‍ രജീഷക്കും ഷൈനും ഒപ്പം നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. ഗോകുലന്‍, വീണ നന്ദകുമാര്‍, ജോണി ആന്റണി, സുധി കോപ്പ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് നൗഫല്‍ അബ്‌ദുള്ളയാണ് നിര്‍വഹിച്ചത്.

Read also : ‘മാര’ ട്രെയ്‌ലര്‍ എത്തി; ചാര്‍ലിയും ടെസയും ഇനിമുതൽ മാരയും പാറുവും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE