‘മാര’ ട്രെയ്‌ലര്‍ എത്തി; ചാര്‍ലിയും ടെസയും ഇനിമുതൽ മാരയും പാറുവും

By Staff Reporter, Malabar News
mara movie
ആർ മാധവൻ, ശ്രദ്ധ ശ്രീനാഥ്
Ajwa Travels

മലയാളത്തിലെ ഏറെ ജനപ്രീതി നേടിയ ചിത്രമായ ‘ചാര്‍ളി‘യുടെ തമിഴ് പതിപ്പ് ‘മാര‘യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാനും പാര്‍വതിയും പ്രധാന വേഷങ്ങളിലെത്തിയ ‘ചാര്‍ളി’യുടെ തമിഴ് പതിപ്പില്‍ ആര്‍ മാധവനും ശ്രദ്ധ ശ്രീനാഥുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്‌ത ചിത്രമായ ‘ചാര്‍ളി’ മലയാളത്തില്‍ വലിയ തരംഗമാണ് സൃഷ്‌ടിച്ചത്. ‘മാര’യും സമാന വിജയം നേടുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. ജനുവരി 8 ന് ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ പുറത്തിറങ്ങും.

നവാഗതനായ ദിലീപ് കുമാറാണ് ‘മാര’ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സീമ, അഭിരാമി, ശിവദ, മാലാ പര്‍വതി, ഭാസ്‌കര്‍ തുടങ്ങി നിരവധി താരങ്ങള്‍ വേഷമിടുന്നു. മാരയും ഒരു മുഴുനീള പ്രണയ ചിത്രമായിരിക്കും എന്നാണ് അറിയുന്നത്.

40 വയസുകാരന്റെ കഥാപാത്രമാണ് ഇതില്‍ മാധവന്‍ ചെയ്യുന്നത്. അതേസമയം, കോളേജ് വിദ്യാര്‍ഥിയായ ഒരു പെണ്‍കുട്ടിയായാവും ശ്രദ്ധ എത്തുക.

National News: കർഷക പ്രക്ഷോഭം; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അടുത്ത മാസം നിരാഹാരമെന്ന് അണ്ണാ ഹസാരെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE