അടച്ചിടലിനു ശേഷം പുറത്തിറങ്ങുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാകാന്‍ മലയാളത്തിന്റെ ‘ലവ്’

By Staff Reporter, Malabar News
malabarnews-love-rajisha-shine
Ajwa Travels

കോവിഡ് രോഗം ലോകമെങ്ങും പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ അനിവാര്യമായ അടച്ചിടല്‍ തീയേറ്ററുകളെയും നിശ്ചലമാക്കിയിരുന്നു. എന്നാല്‍ ആ പ്രതിസന്ധികള്‍ക്ക് ഇടയിലും ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കയാണ് മലയാള ചിത്രം ‘ലവി’ന്റെ അണിയറ പ്രവര്‍ത്തകര്‍.

അടച്ചിടലിനു ശേഷം തീയേറ്ററില്‍ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാവും ഇതോടെ ‘ലവ്‘. ഗള്‍ഫിലാണ് ആദ്യ ഘട്ടത്തില്‍ ചിത്രം പുറത്തിറങ്ങുക. ഒക്‌ടോബർ 15-ന് ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് നിര്‍മ്മാതാവായ ആഷിഖ് ഉസ്‌മാൻ അറിയിച്ചു. കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ റിലീസ് ഡേറ്റ് ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്‌ത ചിത്രത്തില്‍ രജിഷ വിജയനും ഷൈന്‍ ടോം ചാക്കോയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുധി കോപ്പ, വീണ നന്ദകുമാര്‍, ഗോകുലന്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തില്‍ മറ്റു വേഷങ്ങള്‍ കൈകാര്യം ചെയ്‌തിരിക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ‘ലവ്‘ ഖാലിദ് റഹ്മാന്റെ മൂന്നാമത്തെ ചിത്രമാണ്. സംവിധായകന്‍ തന്നെയാണ് കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്.

ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് നൗഫല്‍ അബ്‌ദുള്ള. ഹോം സ്‌ക്രീന്‍ എന്റര്‍ടൈന്‍മെന്റ്‌സ്, ഗോള്‍ഡന്‍ സിനിമാസ് എന്നിവയാണ് ചിത്രം ഗള്‍ഫില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

More Entertainment News: ‘ഹലാല്‍ ലവ് സ്‌റ്റോറി’ ട്രെയിലര്‍ പുറത്തിറങ്ങി; റിലീസ് ഒക്‌ടോബർ 15-ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE