‘നിറക്കൂട്ടുകളില്ലാതെ’ ഡെന്നിസ് ജോസഫിന്റെ പുസ്‌തകം മമ്മൂട്ടി പ്രകാശനം ചെയ്‌തു

By Staff Reporter, Malabar News
malabarnews-Dennis_joseph
Dennis Joseph
Ajwa Travels

മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ഡെന്നിസ് ജോസഫിന്റെ പുസ്‌തകം ‘നിറക്കൂട്ടുകളില്ലാതെ’ മമ്മൂട്ടി പ്രകാശനം ചെയ്‌തു. തന്റെ ഫേസ്ബുക് പേജിലൂടെയാണ് മമ്മൂട്ടി പുസ്‌തകം പ്രകാശനം ചെയ്‌തത്. ഒരു കാലഘട്ടത്തിന് അപ്പുറമുള്ള സിനിമയുടെ ചരിത്രമാണ് പുസ്‌തകം പറയുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. മാതൃഭൂമി ബുക്‌സ് ആണ് ഇത് പ്രസിദ്ധീകരിച്ചത്.

1985-ല്‍ ‘ഈറന്‍ സന്ധ്യ’ എന്ന ചിത്രത്തിലൂടെയാണ് ഡെന്നിസ് ജോസഫ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമ്പി കണ്ണന്താനം, ജോഷി തുടങ്ങിയ സംവിധായകര്‍ക്കൊപ്പം നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് അദ്ദേഹം പേന ചലിപ്പിച്ചു. നിറക്കൂട്ട്, രാജാവിന്റെ മകന്‍, ശ്യാമ, ന്യൂ ഡല്‍ഹി, നമ്പര്‍ 20 മദ്രാസ് മെയില്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്കാണ് അദ്ദേഹം തിരക്കഥയെഴുതിയത്. ഡെന്നിസ് ജോസഫ് സംവിധാനം ചെയ്‌ത ‘മനു അങ്കിള്‍’ എന്ന ചിത്രം 1988-ലെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE