‘പാക്കപ്പ് ഡേ’; ചിത്രീകരണം പൂർത്തിയാക്കി മമ്മൂട്ടിയുടെ ‘വൺ’

By Staff Reporter, Malabar News
One-Malayalam-Movie
Ajwa Travels

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സിനിമ ‘വൺ’ ചിത്രീകരണം പൂർത്തിയാക്കി. സംവിധായകൻ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജി‌ലൂടെ പാക്കപ്പ് വിശേഷങ്ങല്‍ പങ്കുവെച്ചത്. മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്നു എന്ന സവിശേഷത കൂടി ചിത്രത്തിനുണ്ട്. കടക്കല്‍ ചന്ദ്രന്‍ എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

‘പാക്കപ്പ് ഡേ’എന്ന കുറിപ്പോടെയാണ് സന്തോഷ് വിശ്വനാഥ് പാക്കപ്പ് ചിത്രങ്ങള്‍ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്‌. ‘വണ്ണി’ന്റെ ഒഫീഷ്യല്‍ പേജിലും ചിത്രങ്ങല്‍ പങ്കുവെച്ചിട്ടുണ്ട്.

ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും കോവിഡിന് മുന്നേ തന്നെ ചിത്രീകരിച്ചിരുന്നു എങ്കിലും മമ്മൂട്ടിയടങ്ങുന്ന ചില ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാൻ ബാക്കിയായതാണ് റിലീസ് വൈകാൻ കാരണമായത്.

ബോബി സഞ്‌ജയ്‌യുടേതാണ് ചിത്രത്തിന്റെ തിരക്കഥ. വൈദി സോമസുന്ദരം ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ‘വണ്ണി’ന്റെ സംഗീത സംവിധാനം ഗോപി സുന്ദറാണ്. മുരളി ഗോപി, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രം നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ സന്തോഷ് വിശ്വനാഥ് നേരത്തെ വ്യക്‌തമാക്കിയിരുന്നു. മമ്മൂട്ടിയുടെ മുഖ്യമന്ത്രി ആയുള്ള പകർന്നാട്ടത്തെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Read Also: ഐഎസ്എൽ; ഇന്ന് ഒഡീഷ-ജംഷഡ്‌പൂർ പോരാട്ടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE