പ്രിയ മമ്മൂക്കക്ക് ഇന്ന് പിറന്നാള്‍

By Trainee Reporter, Malabar News
Mammootty_Malabar News
Ajwa Travels

മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിക്ക് ഇന്ന് 69-മത് പിറന്നാള്‍. സമൂഹമാദ്ധ്യമങ്ങള്‍ വഴി നിരവധി പേരാണ് ഇതിനോടകം താരത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. കുടുംബത്തോടൊപ്പമാകും മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ജന്മദിനാഘോഷം. കോവിഡ് 19 സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ആഘോഷങ്ങള്‍ക്ക് ഒഴിവ് നല്‍കാന്‍ മമ്മൂക്ക ആരാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഈ ദിവസം ചിലവഴിക്കാനാണ് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്.

അനുഭവങ്ങള്‍ പാളിച്ചകള്‍‘ എന്ന മലയാളസിനിമയിലൂടെയാണ് മമ്മൂട്ടി സിനിമാലോകത്തേക്ക് എത്തുന്നത്. മലയാളസിനിമക്ക് പുറമെ മറ്റു ഭാഷാചിത്രങ്ങളിലും തന്റേതായ മുദ്ര പതിപ്പിച്ച താരമാണ് മമ്മൂക്ക. കേന്ദ്ര, സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളടക്കം നിരവധി പുരസ്‌കാരങ്ങളും ഇദ്ദേഹം സ്വന്തമാക്കി. മതിലുകള്‍, ഒരു വടക്കന്‍ വീരഗാഥ (1989), പൊന്തന്‍മാട,വിധേയന്‍ (1993), ഡോ. ദാദ സാഹിബ് അംബേദ്കര്‍ (1998) എന്നീ സിനിമകളിലെ വിസ്മയ അഭിനയത്തിന് ഇദ്ദേഹത്തിനെ ദേശീയ പുരസ്‌കാരം നല്‍കി ആദരിച്ചു. ഇന്നും മലയാളികള്‍ ഓര്‍ക്കുന്ന ഒരുപാട് നല്ല കഥാപാത്രങ്ങളും സിനിമകളും മമ്മൂട്ടി എന്ന നടന്റെ പേരിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE