മരട് ഫ്‌ളാറ്റ് പൊളിക്കലിന്റെ കഥയുമായി ‘മരട് 357’; റിലീസ് തീയതി പുറത്ത്

By News Desk, Malabar News
Ajwa Travels

കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്‌ടിച്ച മരട് ഫ്ളാറ്റിന്റെ കഥയുമായി എത്തുന്ന ‘മരട് 357’ ഫെബ്രുവരി 19ന് തിയേറ്ററുകളില്‍ റിലീസിനെത്തുന്നു. കണ്ണന്‍ താമരക്കുളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംസ്‌ഥാനത്തെ തിയേറ്ററുകള്‍ നാളെ മുതല്‍ തുറക്കാന്‍ തീരുമാനിച്ചതോടെയാണ് ചിത്രത്തിന്റെ റിലീസിന്റെ കാര്യത്തിലും തീരുമാനമായിരിക്കുന്നത്.

മരട് ഫ്‌ളാറ്റ് പൊളിക്കലിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഫ്ളാറ്റ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് 357– ഓളം കുടുംബങ്ങള്‍ക്കാണ് തങ്ങളുടെ വീട് നഷ്‌ടപ്പെട്ടത്. ഫ്ളാറ്റിലെ താമസക്കാരുടെ ജീവിതത്തിന്റെയും അവര്‍ അനുഭവിക്കേണ്ടി വന്ന കഷ്‌ടപ്പാടുകളുടെയും കഥയാണ് ചിത്രം പറയുന്നത്.

അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരക്കുളവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനൂപ് മേനോന്‍, ധര്‍മജന്‍, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്‌ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ് എന്നിവരാണ് നായികമാര്‍.

സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, ജയകൃഷ്‌ണന്‍, വിഷ്‌ണു, കലാഭവന്‍ ഫനീഫ്, ശരണ്‍, പോള്‍ താടിക്കാരന്‍, അഞ്ചലി, സരയൂ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. രവിചന്ദ്രനാണ് ഛായാഗ്രഹണം. ദിനേശ് പള്ളത്താണ് തിരക്കഥ ഒരുക്കുന്നത്. എഡിറ്റര്‍ വിടി ശ്രീജിത്താണ്.

National News: കോവിഷീല്‍ഡും കോവാക്‌സിനും ഏറ്റവും സുരക്ഷിതം, പാര്‍ശ്വഫലങ്ങള്‍ കുറവ്; വികെ പോള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE