കോവിഷീല്‍ഡും കോവാക്‌സിനും ഏറ്റവും സുരക്ഷിതം, പാര്‍ശ്വഫലങ്ങള്‍ കുറവ്; വികെ പോള്‍

By Staff Reporter, Malabar News
VK Paul
ഡോ. വികെ പോൾ
Ajwa Travels

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി (ഇഎയു) ലഭിച്ച കോവീഷീല്‍ഡും കോവാക്‌സിനും മറ്റുള്ളവയെ അപേക്ഷിച്ചു ഏറ്റവും സുരക്ഷിതമെന്ന് നീതി ആയോഗ് അംഗം ഡോ. വികെ പോള്‍. രണ്ട് കോവിഡ് വാക്‌സിനുകളും ആയിരക്കണക്കിന് ആളുകളില്‍ പരീക്ഷിച്ചുവെന്നും നിസാരമായ പാര്‍ശ്വഫലങ്ങള്‍ മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

‘രണ്ട് വാക്‌സിനുകള്‍ക്കും (കോവിഷീല്‍ഡ്, കോവാക്‌സിന്‍) അടിയന്തിര ഉപയോഗത്തിനായി അംഗീകാരം നല്‍കിയിട്ടുണ്ട്, അവയുടെ സുരക്ഷയെക്കുറിച്ച് യാതൊരു സംശയവുമില്ല. ആയിരക്കണക്കിന് ആളുകളില്‍ അവ പരീക്ഷിച്ചു. പാര്‍ശ്വഫലങ്ങള്‍ നിസാരമാണ്,’ പത്രസമ്മേളനത്തിനിടെ ഡോ. പോള്‍ വ്യക്‌തമാക്കി.

കൂടാതെ വാക്‌സിനെ കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്താനും സുരക്ഷിതമായ പ്രതിരോധ കുത്തിവെപ്പിന്റെ സന്ദേശം രാജ്യത്തുടനീളം പ്രചരിപ്പിക്കാനും മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരും മുന്‍നിര പോരാളികളും മുന്നോട്ട് വന്ന് പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

കോവിഡ് വാക്‌സിന്‍ നിര്‍മാണത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐഎംഎ) വികെ പോള്‍ നന്ദി അറിയിച്ചു.

അതേസമയം ആദ്യത്തെ ഡോസും പിന്നീടുള്ള ഡോസും 28 ദിവസത്തെ വ്യത്യാസത്തിനിടയില്‍ സ്വീകരിക്കണമെന്നും 14 ദിവസത്തിന് ശേഷം വാക്‌സിനേഷന്റെ ഫലം പുറത്തുവരുമെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഡയറക്‌ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ അറിയിച്ചു.

കോവിഡ് -19 വാക്‌സിനേഷന്‍ ഡ്രൈവിന്റെ ആദ്യ ഘട്ടം ജനുവരി 16 മുതലാണ് രാജ്യത്ത് ആരംഭിക്കുക. മുഴുവന്‍ സംസ്‌ഥാനങ്ങളിലും വാക്‌സിന്‍ വിതരണത്തിനുള്ള തയാറെടുപ്പുകള്‍ നടക്കുന്നുണ്ടെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ നേരത്തെ വ്യക്‌തമാക്കിയിരുന്നു.

Read Also: കര്‍ഷകര്‍ക്ക് ആശ്വാസം; കാര്‍ഷിക നിയമം സ്‌റ്റേ ചെയ്‌ത കോടതിവിധി സ്വാഗതാര്‍ഹമെന്ന് പവാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE