‘മെമ്പർ രമേശനും’ കൂട്ടരും ഫെബ്രുവരിയിൽ എത്തും; റിലീസ് പ്രഖ്യാപിച്ചു

By News Bureau, Malabar News
Ajwa Travels

അര്‍ജുന്‍ അശോകനെ നായകനാക്കി ആന്റോ ജോസ് പെരേര, എബി ട്രീസ പോള്‍ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം ‘മെമ്പര്‍ രമേശന്‍ 9ആം വാര്‍ഡി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 18ന് ചിത്രം തിയേറ്ററുകളിൽ എത്തുക.

അർജുൻ അശോകൻ ഉൾപ്പടെയുള്ളവർ സിനിമയുടെ റിലീസ് വിശേഷം സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Arjun Ashokan (@arjun_ashokan)

ബോബന്‍ ആന്റ് മോളി എന്റര്‍ടെയ്ന്‍മെൻസ് നിർമിക്കുന്ന ചിത്രത്തിൽ അര്‍ജുന്‍ അശോകന് പുറമെ മാമുക്കോയ, സാബു മോന്‍, ചെമ്പന്‍ വിനോദ്, ഗായത്രി അശോക്, ഇന്ദ്രന്‍സ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാണ്.

എല്‍ദോ ഐസക് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ദീപു ജോസഫാണ്.

സിനിമയിലെ ഗാനങ്ങൾ ഇതിനോടകം പ്രേക്ഷക പ്രീതി നേടിക്കഴിഞ്ഞു. ആര്യന്‍, നിത്യ മാമെന്‍ എന്നിവർ ചേർന്ന് ആലപിച്ച ‘അലരെ’ എന്ന് തുടങ്ങുന്ന ഗാനം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. കൈലാസ് മേനോനാണ് സംഗീത സംവിധാനം.

Most Read: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര; ആദ്യ മൽസരം ഇന്ന് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE