സിനിമാ പശ്‌ചാത്തലത്തില്‍ ‘മോഹന്‍കുമാര്‍ ഫാന്‍സ്’; ട്രെയ്ലര്‍ പുറത്ത്

By Team Member, Malabar News
mohankumar fans
Representational image
Ajwa Travels

സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മോഹന്‍കുമാര്‍ ഫാന്‍സ്’. കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. സിനിമ മേഖലയെ പശ്‌ചാത്തലമാക്കിയാണ് മോഹന്‍കുമാര്‍ ഫാന്‍സ് ഒരുക്കുന്നത്. സിനിമയിൽ പിടിച്ചു നിൽക്കാനായി ആളുകള്‍ അനുഭവിക്കുന്ന കഷ്‌ടപ്പാടുകളും മറ്റും തുറന്നു കാട്ടുന്ന വിധമാണ് ചിത്രമെന്ന് ട്രെയ്‌ലർ സൂചന നല്‍കുന്നുണ്ട്.

ബോബി-സജ്‌ഞയ് കൂട്ടുകെട്ടിലാണ് ചിത്രത്തിന്റെ കഥ തയ്യാറക്കിയിരിക്കുന്നത്. ജിസ് ജോയ് സംവിധാനത്തോടൊപ്പം ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നുണ്ട്. ചിത്രത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം സിദ്ദിഖ്, കെപിഎസി ലളിത, സൈജു കുറുപ്പ്, രമേശ് പിഷാരടി, സേതുലക്ഷ്‌മി, വിനയ് ഫോര്‍ട്ട്, മുകേഷ്, ശ്രീനിവാസന്‍, അലന്‍സിയര്‍, ആസിഫ് അലി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്‌റ്റിന്‍ സ്‌റ്റീഫനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാഹുൽ രമേശ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് പ്രിന്‍സ് ജോര്‍ജാണ്. രതീഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

Read also : മരട് ഫ്‌ളാറ്റ് പൊളിക്കലിന്റെ കഥയുമായി ‘മരട് 357’; റിലീസ് തീയതി പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE