ജോര്‍ജുകുട്ടിയില്‍ നിന്നും നെയ്യാറ്റിന്‍കര ഗോപനിലേക്ക്; പുതിയ മോഹന്‍ലാല്‍ ചിത്രത്തിന്റെ വിശേഷം പുറത്ത്

By Staff Reporter, Malabar News
entertainment image_malabar news
മോഹന്‍ലാല്‍
Ajwa Travels

ആരാധകരെ ആവേശത്തിലാക്കി മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പുറത്ത്. ജിത്തു ജോസഫ് അണിയിച്ചൊരുക്കുന്ന ‘ദൃശ്യം 2’വിന്റെ ചിത്രീകരണം അവസാനിച്ച ഉടനാണ് പുതിയ മോഹന്‍ലാല്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. ബി ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന ‘ആറാട്ടി‘ലാണ്’ മോഹന്‍ലാല്‍ അടുത്തതായി വേഷമിടുക.

ഉദയ കൃഷ്‌ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ‘നെയ്യാറ്റിന്‍കര ഗോപന്‍’ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുക. കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ആക്ഷന്‍ ഡ്രാമയായ ചിത്രം ഒരു തികഞ്ഞ മാസ് മസാല പടമായിരിക്കുമെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്‌ണന്‍ പറയുന്നു. സിനിമയുടെ ചിത്രീകരണം നവംബര്‍ 23ന് പലാക്കാട് ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ചില കാരണങ്ങളാല്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്ന നെയ്യാറ്റിന്‍കര ഗോപന് പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്. ‘രാജാവിന്റെ മകന്‍’ എന്ന മാസ് മോഹന്‍ലാല്‍ ചിത്രത്തിലെ ‘മൈ ഫോണ്‍നമ്പര്‍ ഈസ് 2255‘ എന്ന ഡയലോഗ് ഓര്‍മ്മിപ്പിക്കും വിധം ‘ആറാട്ടി’ല്‍ മോഹന്‍ലാലിന്റെ കഥാപാത്രം ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറിനും അതേ നമ്പറാണ് സംവിധായകന്‍ നല്‍കിയിരിക്കുന്നത്.

ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നെടുമുടി വേണു, സായികുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍ കുട്ടി, തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. പലക്കാടിന് പുറമെ ഹൈദരാബാദാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ലൊക്കേഷന്‍.

വിജയ് ഉലകനാഥ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സമീര്‍ മുഹമ്മദാണ്. രാഹുല്‍ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ജോസഫ് നെല്ലിക്കല്‍ കലാ സംവിധാനവും സ്‌റ്റെഫി സേവ്യര്‍ വസ്‍ത്രാലങ്കാരവും നിര്‍വ്വഹിക്കുന്നു.

Read Also: യുവേഫ നേഷന്‍സ് ലീഗ്; പോര്‍ച്ചുഗലിനെ തകര്‍ത്ത് സെമി ഫൈനലില്‍ ഇടംനേടി ഫ്രാന്‍സ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE