‘ബ്രോ ഡാഡി’ ടൈറ്റില്‍ സോങ് പുറത്ത്; പാടി തകര്‍ത്ത് ‘അപ്പനും മോനും’

By News Bureau, Malabar News
bro daddy movie

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യുടെ ടൈറ്റില്‍ സോങ് ശ്രദ്ധനേടുന്നു. ‘വന്നു പോകും മഞ്ഞും തണുപ്പും’ എന്നു തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

മോഹന്‍ലാലും പൃഥ്വിരാജും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മധു വാസുദേവന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ദീപക് ദേവ് ആണ്. അപ്പനും മോനും പാടിത്തകർത്തു എന്നാണ് ആരാധകരുടെ പ്രതികരണം. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകന്റെ വേഷമാണ് പൃഥ്വിരാജ് ചെയ്യുന്നത്.

‘ബ്രോ ഡാഡി’ 26ന് ഹോട്ട്‌സ്‌റ്റാറിലൂടെ പ്രദര്‍ശനത്തിനെത്തും. പാട്ടിന്റെ റിലീസുമായി ബന്ധപ്പെട്ട് ഗാനത്തെക്കുറിച്ചും പിന്നണിയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പൃഥ്വിരാജും ദീപക് ദേവും സംസാരിക്കുന്ന വീഡിയോ മോഹന്‍ലാല്‍ നേരത്തെ പങ്കുവച്ചിരുന്നു.

പൃഥ്വി തന്നെയാണ് താനും ലാലേട്ടനും കൂടെ ഈ പാട്ട് പാടട്ടെ എന്ന് പറഞ്ഞതെന്ന് സംഗീത പറയുന്നു. . റെക്കോർഡിങ് കഴിഞ്ഞപ്പോൾ ഇവരെ രണ്ടുപേരേക്കാളും നല്ല മറ്റൊരു കോമ്പിനേഷന്‍ വേറെ ഇനി ഇല്ല എന്നുതന്നെ തോന്നിപോയി എന്നും ദീപക് ദേവ് പറഞ്ഞു.

bro daddy_teaser

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ഈ ചിത്രം ഒരു ഫാമി ലി ഡ്രാമയാണ്. മീന, കനിഹ, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, ജഗദീഷ്, സൗബിന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Most Read: ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ശനിയാഴ്‌ചത്തേക്ക് മാറ്റി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE