റിസർവേഷൻ ഇല്ലാത്ത ട്രെയിൻ സർവീസുകൾ; സംസ്‌ഥാനത്ത് ബുധനാഴ്‌ച മുതൽ

By Team Member, Malabar News
More Train Services In Kerala
Ajwa Travels

തിരുവനന്തപുരം: റിസർവേഷൻ ഇല്ലാത്ത ട്രെയിനുകൾ തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ബുധനാഴ്‌ച മുതൽ ഓടി തുടങ്ങും. ഒൻപത് ട്രെയിനുകളാണ് നിലവിൽ സർവീസ് പുനഃരാരംഭിക്കുന്നത്. ഇവയിൽ മെമുവിലെ പോലെ സീസൺ ടിക്കറ്റുകൾ അനുവദിക്കുകയും ചെയ്യും.

കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെയാണ് ട്രെയിൻ ഗതാഗതം നിർത്തിവച്ചത്. നിലവിൽ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെയാണ് ഇപ്പോൾ കൂടുതൽ സർവീസുകൾ പുനഃരാരംഭിക്കുന്നത്. ബുധനാഴ്‌ച മുതൽ സർവീസ് ആരംഭിക്കുന്നവ എക്‌സ്‍പ്രസ് സ്‌പെഷ്യൽ ട്രെയിനുകളായിട്ടാണ് സർവീസ് നടത്തുന്നതെങ്കിലും പാസഞ്ചർ ട്രെയിനുകളെ പോലെ സ്‌റ്റോപ്പുകൾ ഉണ്ടായിരിക്കും.

ദീർഘദൂര എക്‌സ്‍പ്രസുകളിൽ ജനറൽ കമ്പാർട്ടുമെന്റുകളിലെ റിസർവേഷൻ തുടരും. കൂടാതെ സ്‌റ്റേഷനുകളിൽ യാത്രക്കാർക്ക് വിശ്രമ മുറികൾ ഉപയോഗിക്കാമെന്നും, കർശനമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും അധികൃതർ വ്യക്‌തമാക്കി.

Read also: ആശുപത്രിയിൽ അതിക്രമം; ജില്ലയിൽ 3 പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE