13കാരനെ പീഡിപ്പിച്ച മാതാവ് അറസ്‌റ്റിൽ

By Trainee Reporter, Malabar News
Representational image
Ajwa Travels

തിരുവനന്തപുരം: 13 വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മാതാവ് അറസ്‌റ്റിൽ. തിരുവനന്തപുരം കടക്കാവൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് മാതാവിന് എതിരെ പോലീസ് കേസെടുത്തത്. കുട്ടിയെ ചൈൽഡ് ലൈൻ ഉദ്യോഗസ്‌ഥരെത്തി കൗൺസിലിങ് നടത്തുകയും ചെയ്‌തു. വക്കം സ്വദേശിനിയായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്‌തു.

കുട്ടിയുടെ മാതാപിതാക്കൾ നേരത്തെ വിവാഹബന്ധം വേർപ്പെടുത്തി കഴിയുകയാണ്. ഇവർക്ക് 4 മക്കളുണ്ട്. വിവാഹ മോചനശേഷം ഇയാൾ മറ്റൊരു കല്യാണം കഴിച്ച് മക്കളെയും കൂട്ടി ഗൾഫിലേക്ക് പോയിരുന്നു. ഇവിടെ നിന്നാണ് മാതാവ് പീഡിപ്പിച്ച വിവരം കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് മക്കളേയും കൂടി നാട്ടിലേക്ക് വന്ന് പോലീസിലും ചൈൽഡ് ലൈനിലും പരാതി നൽകുകയായിരുന്നു.

Read also: കോവിഡിന്റെ പുതിയ വകഭേദം കേരളത്തിലും; 6 പേർക്ക് സ്‌ഥിരീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE