രാജിവയ്‌ക്കണം, അല്ലെങ്കിൽ പുറത്താക്കണം; മുല്ലപ്പള്ളിക്ക് എതിരെ ധർമ്മടത്തെ യുഡിഎഫ് സ്‌ഥാനാർഥി

By Staff Reporter, Malabar News
dharmadam-c-raghnath
Ajwa Travels

കണ്ണൂർ: മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആഞ്ഞടിച്ച് ധര്‍മ്മടത്തെ യുഡിഎഫ് സ്‌ഥാനാര്‍ഥി സി രഘുനാഥ്. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇനിയും കെപിസിസി അധ്യക്ഷ സ്‌ഥാനത്ത് കടിച്ചുതൂങ്ങുന്നത് കോണ്‍ഗ്രസിന് നാണക്കേടാണ്. രാജിവച്ചില്ലെങ്കില്‍ മുല്ലപ്പള്ളിയെ പുറത്താക്കണം.

കെ സുധാകരനെ അധ്യക്ഷ സ്‌ഥാനത്തേക്ക് കൊണ്ടു വരണമെന്നും സി രഘുനാഥ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്‌ഥാനാര്‍ഥിയായി മൽസരിച്ചതില്‍ ഏറ്റവും അപമാനിതനായ സ്‌ഥാനാർഥിയാണ് താന്‍. കെപിസിസി ഓഫീസില്‍ നേതാക്കള്‍ക്ക് ഓശാന പാടുന്നവര്‍ക്കാണ് അംഗീകാരം.

ശക്‌തനായ സ്‌ഥാനാർഥിയെയാണ് വേണ്ടിയിരുന്നതെങ്കില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ധര്‍മ്മടത്ത് മൽസരിക്കണമായിരുന്നു. തിരഞ്ഞെടുപ്പില്‍ സംഘടനാ തലത്തില്‍ പോരായ്‌മകള്‍ ഉണ്ടായി. കെപിസിസി നേതൃത്വം തന്നെ പരസ്യമായി അപമാനിച്ചു. കെപിസിസി നേതൃത്വത്തിനെതിരെ എഐസിസിക്ക് പരാതി നല്‍കുമെന്നും സി രഘുനാഥ് കൂട്ടിച്ചേര്‍ത്തു.

Read Also: കോവിഡ് നിയന്ത്രണം; എംജി സർവകലാശാല മെയ് 9 വരെ അടച്ചിടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE