ആർഎസ്എസിന്റേത് വെറുപ്പിന്റെ പ്രത്യയശാസ്‌ത്രം; എംവി ജയരാജൻ

By Syndicated , Malabar News
mv-jayarajan
Ajwa Travels

കണ്ണൂര്‍: വെറുപ്പിന്റെ പ്രത്യയശാസ്‌ത്രമാണ് ആർഎസ്എസ് പഠിപ്പിക്കുന്നത് എന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് എംവി ജയരാജന്‍. മെഡിക്കൽ വിദ്യാർഥികള്‍ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണവും, പാലക്കാട് ഹിന്ദു-മുസ്‌ലിം പ്രണയ കഥ പറയുന്ന സിനിമയുടെ ഷൂട്ടിംഗ് തടഞ്ഞ സംഭവവും ചൂണ്ടിക്കാണിച്ചാണ് ജയരാജന്റെ ഫേസ്ബുക്ക് പോസ്‌റ്റ്.

ആര്‍എസ്എസിന്റെ ജനനം മുതല്‍ ഉണ്ടായ ശീലമാണ് വെറുപ്പ്. മനുഷ്യരോട് സ്‌നേഹമല്ല വിദ്വേഷമാണ് ഇവര്‍ പഠിപ്പിക്കുന്ന പ്രത്യയശാസ്‌ത്രം. ആര്‍എസ്എസുകാര്‍ക്ക് കാലബോധമല്ല പകരം കലാപ ചിന്തയാണ് ഉള്ളത്. സ്വാതന്ത്രസമര വേളയില്‍ ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി രാജ്യത്തെ ഒറ്റു കൊടുത്തവര്‍ക്ക് ഇപ്പോള്‍ ബ്രിട്ടീഷ് വൈറസ് ബാധിച്ചുവെന്നും നാം ജാഗ്രത പാലിക്കണം എന്നും എംവി ജയരാജൻ ഓർമപ്പെടുത്തുന്നു.

Read also: പ്രധാനമന്ത്രിക്ക് ഹെലിപാഡ് നിർമിച്ചു; നാശനഷ്‌ടങ്ങള്‍ ബിജെപി വഹിക്കണമെന്ന് നഗരസഭ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE