നമ്മുടെ ആരോഗ്യത്തില്‍ ചെറുതല്ലാത്ത ഒരു പങ്ക് നമ്മുടെ കുഞ്ഞുനഖങ്ങളും വഹിക്കുന്നുണ്ട്. നമുക്ക് എന്തെങ്കിലും തരത്തിലുള്ള രോഗാവസ്‌ഥകള്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും ആദ്യം വ്യക്‌തമാവുന്നത് നഖത്തിലാണ്. നഖത്തിലുണ്ടാവുന്ന നിറ വ്യത്യാസം, നഖം പൊട്ടിപ്പൊവുന്നത്, നഖത്തിലുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ശ്രദ്ധിച്ചാല്‍ എന്തെങ്കിലും രോഗങ്ങള്‍ നമ്മളിലുണ്ടോയെന്ന് മനസ്സിലാക്കാന്‍ സാധിക്കും.
മറ്റ് ആരോഗ്യ ലക്ഷങ്ങള്‍ ഒന്നും അല്ലാതെതന്നെ നഖങ്ങളില്‍ നമ്മള്‍ കൂടുതലായി അനുഭവിക്കുന്ന ഒരു അവസ്‌ഥയാണ് വളര്‍ന്നുവരുന്ന നഖം പൊട്ടിപ്പോകുന്നത്. നഖം പൊട്ടിപ്പോവുന്നതിന് പിന്നില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ട്. വിളര്‍ച്ച, തൈറോയ്ഡ് രോഗം, രക്‌തപ്രവാഹത്തിന് കാരണമാകുന്ന ചില ആരോഗ്യ പ്രശ്‌നങ്ങളുടെ ഫലമാണിത്. പൊട്ടുന്ന നഖങ്ങള്‍ പരിഹരിക്കാനും ആരോഗ്യകരമായി നിലനിര്‍ത്താനുമുള്ള ചില വഴികള്‍ ഇതാ.
നഖങ്ങള്‍ ഒരിക്കലും അവഗണിക്കാന്‍ പാടില്ല. നഖങ്ങള്‍ വരണ്ടതും വൃത്തിയുള്ളതുമായി സൂക്ഷിക്കുക. നഖങ്ങള്‍ വരണ്ടതാക്കുന്നതിനും അണുക്കളെയും ബാക്‌ടീരിയകളെയും തടയുന്നതിനും പതിവായി വൃത്തിയാക്കുക. ഇത് നഖങ്ങള്‍ക്കടിയില്‍ അഴുക്ക് അടിഞ്ഞുകൂടുന്നത് തടയും. നഖങ്ങള്‍ ദുര്‍ബലവും പൊട്ടുന്നതും ആണെങ്കില്‍ കൈകള്‍ കൂടുതല്‍ സമയം വെള്ളത്തില്‍ മുക്കുന്നത് ഒഴിവാക്കണം. വളരെ ആവശ്യമാണെങ്കില്‍, കൈകള്‍ വെള്ളത്തില്‍ ഏറെ നേരം മുക്കിവെക്കേണ്ടി വരുമ്പോള്‍ കയ്യുറകള്‍ ധരിക്കാം.
ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നിരവധി പ്രശ്‌നങ്ങള്‍ ഒഴിവാക്കിക്കൊണ്ട് മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്. നിര്‍ജ്ജലീകരണം മൂലം പൊട്ടുന്ന നഖങ്ങള്‍ പെട്ടെന്ന് നശിച്ച് പോവുന്നു. ഈര്‍പ്പം നിലനിര്‍ത്താനും അവയെ ശക്‌തമായി നിലനിര്‍ത്താനും ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്‌ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
Also Read: 39 ഭാര്യമാരും 94 മക്കളും; 180 പേരടങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ കുടുംബം
ഒരു നല്ല മോയ്‌സ്‌ചറൈസര്‍ ഉപയോഗിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നഖങ്ങള്‍ ശക്‌തമായി നിലനിര്‍ത്തുന്നതിന് നന്നായി മോയ്‌സ്‌ചറൈസ് ചെയ്യുക, പ്രത്യേകിച്ചും അവ വരണ്ടതും പൊട്ടിയതും ആണെങ്കില്‍. നഖങ്ങള്‍ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് ഹാന്‍ഡ് ക്രീമുകള്‍, കട്ടിക്കിള്‍ ക്രീമുകള്‍ അല്ലെങ്കില്‍ മോയ്‌സ്‌ചറൈസിംഗ് ഓയിലുകള്‍ എന്നിവ തിരഞ്ഞെടുക്കുക. ഇതെല്ലാം നിങ്ങളുടെ നഖത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്.
കൂടാതെ, നഖം ശക്‌തിപ്പെടുത്തുന്നതിന് കാല്‍സ്യം, വിറ്റാമിന്‍ ഇ, പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക്, വിറ്റാമിന്‍ ഡി, മഗ്നീഷ്യം എന്നിവ ചേര്‍ക്കുക. ഇതെല്ലാം ആരോഗ്യത്തിന് എന്ന പോലെ തന്നെ നഖത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഒപ്പം നഖങ്ങള്‍ എപ്പോഴും ചെറുതായി സൂക്ഷിക്കാന്‍ പരമാവധി ശ്രദ്ധിക്കുക. നീളമുള്ള നഖങ്ങള്‍ ചിപ്പ് ചെയ്യാനോ അല്ലെങ്കില്‍ പൊട്ടാനോ സാധ്യത കൂടുതലാണ്.