‘നെട്രികണ്‍’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്; നയന്‍താര കേന്ദ്ര കഥാപാത്രം

By Trainee Reporter, Malabar News
Nayanthara
Ajwa Travels

നയന്‍താര മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം ‘നെട്രികണ്‍’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്. തമിഴ് സംവിധായകനും നയന്‍സിന്റെ സുഹൃത്തുമായ വിഘ്‌നേഷ് ശിവനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നയന്‍താരയുടെ ഫാന്‍ പേജാണ് ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ ട്വിറ്ററിലൂടെ റിലീസ് ചെയ്‌തത്.

ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ‘നെട്രികണ്‍’ എന്നാണ് പോസ്‌റ്റര്‍ നല്‍കുന്ന സൂചന. പോസ്‌റ്ററില്‍ നല്‍കിയിരിക്കുന്ന ടൈറ്റില്‍ കാഴ്‌ച പരിമിതിയുള്ളവര്‍ ഉപയോഗിക്കുന്ന ബ്രെയ്‌ലി ലിപിയിലാണുള്ളത്. നയന്‍താരയുടെ 65ആം ചിത്രമാണിത്. മിലിന്ദ് റാവുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഘ്‌നേഷ് ശിവന്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും നെട്രികണ്ണിനുണ്ട്. മലയാളി താരമായ അജ്‌മല്‍ അമീറും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ടെന്നാണ് സൂചനകള്‍.

Read also: എല്ലാരും പാടത്തു സ്വർണ്ണം വിതച്ചു, ലാൽജോസ് സലിമിന്റെ പാടത്തു ‘കൃഷ്‌ണകൗമൊദു’ വിതച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE