എല്ലാരും പാടത്തു സ്വർണ്ണം വിതച്ചു, ലാൽജോസ് സലിമിന്റെ പാടത്തു ‘കൃഷ്‌ണകൗമൊദു’ വിതച്ചു

By Desk Reporter, Malabar News
Salim-Kumar,-Lal-Jose_Oct-22
(courtesy- facebook photos)
Ajwa Travels

അഭിനയം മാത്രമല്ല കൃഷിയും സലിം കുമാറിന്റെ ഇഷ്‌ട മേഖലയാണ്. ഇപ്പോഴിതാ കൃഷിപ്പണികളിൽ സലിം കുമാറിനൊപ്പം കൂടിയിരിക്കുകയാണ് സംവിധായകൻ ലാൽജോസ്. ഇരുവരും ചേർന്ന് പാടത്ത് വിത്തു വിതക്കുന്നതിന്റെ ചിത്രങ്ങൾ ലാൽജോസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ‘കൃഷ്‌ണകൗമൊദു‘എന്ന വിത്താണ് ഇരുവരും ചേർന്ന് വിതച്ചത്. ഇവർക്കൊപ്പം സലിം കുമാറിന്റെ ഭാര്യ സുനിതയുമുണ്ട്.

“എല്ലാരും പാടത്തു സ്വർണ്ണം വിതച്ചു, ഞാൻ സലിമിന്റെ പാടത്തു കൃഷ്‌ണകൗമൊദു വിത്തു വിതച്ചു, മുളച്ചാൽ മതിയായിരുന്നു,”- എന്നാണ് ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ച് ലാൽജോസ് കുറിച്ചത്. ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതിന് പിന്നാലെ നിരവധിപേരാണ് ആശംസകളുമായി രംഗത്തെത്തിയത്.

‘സ്വർണ്ണവും.. സ്വപ്‌നവും .. പിന്നെ കൗമൊദുവും നൂറുമേനി വിളയട്ടെ, നല്ലൊരു കലാകാരൻ തീർച്ചയായും നല്ലൊരു പ്രകൃതി സ്‍നേഹി കൂടി ആണ്, കൃഷിപ്പണി അവഗണിക്കുന്ന പുതു തലമുറക്ക് ഇത് പ്രചോദനമാകട്ടെ, സലീമേട്ടന്റെ പാടത്തു ആയിരംമേനി വിളയട്ടെ എന്നിങ്ങനെയാണ് ആരാധകരുടെ പ്രതികരണങ്ങൾ.

Also Read:  ഉണർന്നിരുന്നപ്പോഴും സ്വപ്‌നം കണ്ടവൻ; ജോജുവിന് പിറന്നാൾ ആശംസയുമായി പിഷാരടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE