ഉണർന്നിരുന്നപ്പോഴും സ്വപ്‌നം കണ്ടവൻ; ജോജുവിന് പിറന്നാൾ ആശംസയുമായി പിഷാരടി

By Desk Reporter, Malabar News
Joju-_Oct-22
Ajwa Travels

കൊച്ചി: നടൻ ജോജു ജോർജിന് പിറന്നാൾ ആശംസ നേർന്ന് രമേഷ് പിഷാരടി. ജോജുവിനെ കെട്ടിപ്പിടിച്ച് കിടക്കുന്ന ചിത്രത്തോടൊപ്പം ഇൻസ്‌റ്റഗ്രാമിലാണ് പിഷാരടി പിറന്നാൾ ആശംസ നേർന്ന് കുറിപ്പിട്ടത്. “ഉണർന്നിരുപ്പോഴും സ്വപ്‌നങ്ങൾ കണ്ട, കണ്ട സ്വപ്‌നങ്ങൾ ഞങ്ങൾക്ക് കാണിച്ചു തന്ന, പിറന്നാളിനും പിറന്നാളിനും ഇടയിൽ തിളക്കം കൂടുന്ന സുഹൃത്തിനു; പിറന്നാൾ ആശംസകൾ ജോജു ചേട്ടാ,”- എന്നാണ് പിഷാരടി ഇൻസ്‌റ്റഗ്രാമിൽ കുറിച്ചത്.

തന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ജോജുവും ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

 

View this post on Instagram

 

❤️Day Of the Year ❤️ Thank God ❤️ @abba_joju ?? @femi_javed ?

A post shared by JOJU (@joju_george) on

ജൂനിയർ ആർട്ടിസ്‌റ്റായി തുടങ്ങി ഇന്ന് നടനായും നിർമ്മാതാവായും സിനിമാ മേഖലയിൽ നിറഞ്ഞു നിൽക്കുന്ന ജോജുവിന് ഇനിയും ധാരാളം നല്ലവേഷങ്ങൾ ചെയ്‌ത്‌ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിക്കാനാകട്ടെയെന്ന് സഹപ്രവർത്തകരും ആരാധകരും ആശംസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE