നയൻതാരയുടെ ‘നെട്രികൺ’ ഒടിടിയിലൂടെ റിലീസ് ചെയ്യും

By Staff Reporter, Malabar News
Netrikann-nayantara movie
Ajwa Travels

തെന്നിന്ത്യൻ സൂപ്പർ നായിക നയൻതാര മുഖ്യ വേഷത്തിൽ എത്തുന്ന പുതിയ സിനിമയായ ‘നെട്രികണ്‍‘ ഒടിടിയിലൂടെ റിലീസ് ചെയ്‌തേക്കും. ഡിസ്‌നിപ്‌ളസ് ഹോട്ട്സ്‌റ്റാർ വഴിയാകും ചിത്രം റിലീസ് ചെയ്യുകയെന്നാണ് റിപ്പോർട്. മിലിന്ദ് റാവുവാണ് ചിത്രം സംവിധാനം ചെയ്‌തത്‌. കോവിഡ് കാരണമായിരുന്നു സിനിമ റിലീസ് വൈകിയത്.

സംവിധായകൻ വിഘ്‍നേശ് ശിവനാണ് ‘നെട്രികണ്‍‘ നിര്‍മിച്ചത്. സിനിമയുടെ സ്‍ട്രീമിംഗ് റൈറ്റ്‍സ് 15 കോടിക്കാണ് വിറ്റതെന്ന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി പ്രശസ്‌ത മാദ്ധ്യമ പ്രവര്‍ത്തകൻ ദിനേശ് അകുല ട്വീറ്റ് ചെയ്‌തിരുന്നു. അന്ധയായിട്ടാണ് നെട്രികണില്‍ നയൻതാര അഭിനയിക്കുന്നത്. സിനിമയുടെ റിലീസ് തീയതി അധികം വൈകാതെ തന്നെ പുറത്തുവിട്ടേക്കും.

Read Also: ആദ്യ ഏകദിനം; വെസ്‌റ്റ് ഇൻഡീസിന് എതിരെ ഓസ്ട്രേലിയക്ക് തകർപ്പൻ ജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE