‘സിന്ദഗി’; വര്‍ത്തമാനത്തിലെ ആദ്യ ഗാനമെത്തി

By News Desk, Malabar News
Ajwa Travels

പാർവതി തിരുവോത്തിന്റെ പുതിയ ചിത്രം ‘വര്‍ത്തമാന’ത്തിലെ ആദ്യ ഗാനമെത്തി. ചിത്രത്തിലെ ‘സിന്ദഗി’ എന്ന ഗാനമാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മഞ്‌ജു വാര്യർ, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, നവ്യ നായർ എന്നിവരുടെ ഫേസ്ബുക്ക് പേജ് വഴിയാണ് ഗാനം പുറത്തുവിട്ടത്.

വിശാല്‍ ജോണ്‍സണിന്‍റെ വരികള്‍ക്ക് ഹഷീം അബ്‌ദുൾ വഹാബിന്‍റെ സംഗീത സംവിധാനത്തിൽ ഒരുങ്ങിയ ഗാനം ആലപിച്ചിരിക്കുന്നത് ഹഷീം തന്നെയാണ്. സിദ്ധാര്‍ത്ഥ ശിവയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രത്തിൽ റോഷൻ മാത്യുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഇന്ത്യന്‍ സമൂഹത്തിലെ രാഷ്‌ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളാണ് ‘വർത്തമാനം’ കൈകാര്യം ചെയ്യുന്ന വിഷയം. ഡെല്‍ഹിയിലെ വിദ്യാര്‍ഥി സമരങ്ങളുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ഡെല്‍ഹി സര്‍വകലാശാലയില്‍ മലബാറില്‍ നിന്നും പഠിക്കാനെത്തുന്ന ഒരു വിദ്യാര്‍ഥിയായാണ് പാര്‍വതി എത്തുന്നത്.

അമല്‍ എന്ന വിദ്യാര്‍ത്ഥിയുടെ വേഷത്തിലാണ് റോഷന്‍ മാത്യു ചിത്രത്തിലെത്തുന്നത്. ആര്യാടന്‍ ഷൗക്കത്താണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബെന്‍സി നാസറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE