‘മാസ്‌ക്കാണ് പ്രധാനം’; വൈറലായി ഹ്രസ്വ ചിത്രം

By Team Member, Malabar News
Malabarnews_short film
Representational image
Ajwa Travels

മാസ്‌ക് ധരിക്കുന്നതിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തുന്ന ഒരു ഹ്രസ്വ ചിത്രം. ഈ കോവിഡ് കാലത്ത് ആളുകളെ ബോധവല്‍ക്കരിക്കാന്‍ ഇത്തരത്തിലുള്ള ചില ഓര്‍മ്മപ്പെടുത്തലുകള്‍ അനിവാര്യമാണ്. അതുകൊണ്ട് തന്നെ സാമൂഹിക മാദ്ധ്യമങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് ‘മാസ്‌ക്കാണ് പ്രധാനം’ എന്ന ഈ ഷോര്‍ട് ഫിലിം. സന്ദേശ ബോധവല്‍ക്കരണ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രത്തിന് ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ സാധിച്ചു.

ചിത്രം പ്രാധാന്യം നല്‍കുന്നത് താരങ്ങള്‍ക്കല്ല, മറിച്ച് പ്രമേയത്തിനും കോവിഡിനെതിരെയുള്ള പോരാട്ടത്തിനുമാണ്. സിജോ ജോസഫ് മുട്ടമാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഐവിന്‍ ഫിലിംസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം യുട്യൂബില്‍ റിലീസ് ചെയ്‌തിരിക്കുന്നത് ഗരുഡ് ടാക്കീസ് ആണ്.

ആനുകാലിക പ്രസക്തിയുള്ള വിഷയം ചര്‍ച്ച ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ചെയ്‌തത് ചലച്ചിത്ര താരം നിഖില വിമലും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത് സംവിധായകന്‍ ലാല്‍ ജോസുമാണ്. ലിന്റോ തോമസാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് അരുണ്‍ കുമാറാമാണ്. ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച ചിത്രം നിരവധി താരങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

Read also : അണ്‍ലോക്ക്-4 ഇളവുകള്‍ ഇന്ന് മുതല്‍; പൊതു പരിപാടികളില്‍ ഇനി 100 പേര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE