അണ്‍ലോക്ക്-4 ഇളവുകള്‍ ഇന്ന് മുതല്‍; പൊതു പരിപാടികളില്‍ ഇനി 100 പേര്‍

By News Desk, Malabar News
Unlock 4.0
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യത്ത് അണ്‍ലോക്ക്-4 ഇളവുകള്‍ ഇന്ന് മുതല്‍. പൊതു ചടങ്ങുകളില്‍ പരമാവധി 100 പേര്‍ക്ക് വരെ പങ്കെടുക്കാം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയിലും 100 പേര്‍ക്ക് പങ്കെടുക്കാനാകും. മാസ്‌ക്, സാമൂഹിക അകലം, തെര്‍മല്‍ സ്‌കാനിങ്, സാനിറ്റൈസര്‍ എന്നിവ എല്ലായിടത്തും നിര്‍ബന്ധമാണ്.

സാമൂഹിക, അക്കാദമിക, കായിക, വിനോദ, സാംസ്‌കാരിക, മത, രാഷ്ട്രീയ ചടങ്ങുകള്‍ക്കാണ് ഇന്നു മുതല്‍ അനുമതി ലഭിക്കുക. ഓപ്പണ്‍ എയര്‍ തീയേറ്ററുകള്‍ക്കും ഇന്നുമുതല്‍ പ്രവര്‍ത്തന അനുമതി ഉണ്ട്. കണ്ടെയിന്‍മെന്റ് സോണിന് പുറത്തുളള സ്‌കൂളുകളിലെ ഒന്‍പത് മുതല്‍ 12 വരെ ക്ലാസുകളിലുളള വിദ്യാര്‍ത്ഥിക്കും 50% അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും സ്‌കൂളിലെത്താം.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാത്രം അടുത്ത 30 വരെ കര്‍ശന ലോക്ഡൗണ്‍ തുടരും. തീയേറ്റര്‍, സ്വിമ്മിങ് പൂള്‍, പാര്‍ക്ക് തുടങ്ങിയവക്കുള്ള വിലക്കു തുടരും.

Related News: താജ്മഹല്‍ ഇന്ന് തുറക്കും; പ്രവേശനം കര്‍ശന നിയന്ത്രണങ്ങളോടെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE