താജ്മഹല്‍ ഇന്ന് തുറക്കും; പ്രവേശനം കര്‍ശന നിയന്ത്രണങ്ങളോടെ

By Team Member, Malabar News
Malabarnews_thaj mahal
Representational image
Ajwa Travels

ലക്നൗ : ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങളോടെ താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും. രാജ്യത്ത് അണ്‍ലോക്ക് നാലിന്റെ ഭാഗമായാണ് താജ്മഹല്‍ തുറന്ന് കൊടുക്കാന്‍ തീരുമാനിച്ചത്. ആഗ്ര കോട്ടയിലും ഇന്ന് മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ ആളുകള്‍ക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.

നീണ്ട ആറ് മാസങ്ങള്‍ക്ക് ശേഷമാണ് താജ്മഹലും ആഗ്ര കോട്ടയും ആളുകള്‍ക്കായി തുറന്നു കൊടുക്കുന്നത്. 5000 ആളുകള്‍ക്ക് മാത്രമേ താജ്മഹലില്‍ ഒരു ദിവസം പ്രവേശനം അനുവദിക്കുകയുള്ളൂ. ആഗ്ര കോട്ടയില്‍ 2500 പേര്‍ക്കും. സന്ദര്‍ശകര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. ഒപ്പം തന്നെ കോവിഡ് ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലന്ന് ഉറപ്പ് വരുത്തേണ്ടതും അനിവാര്യമാണ്. പതിവിന് വിപരീതമായി ടിക്കറ്റ് കൗണ്ടറുകള്‍ ഉണ്ടായിരിക്കില്ല. പകരം ഇലക്ട്രിക് ടിക്കറ്റുകളായിരിക്കും ഉണ്ടായിരിക്കുക.

കോവിഡ് വ്യാപനവും ലോക്ഡൗണും വിനോദസഞ്ചാര മേഖലയെ പൂര്‍ണമായും ബാധിച്ചിരുന്നു. അണ്‍ലോക്ക് നാലിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് വിനോദസഞ്ചാര മേഖല വീണ്ടും സജീവമാകാന്‍ ഒരുങ്ങുന്നത്. ടൂറിസം മാത്രം ആശ്രയിച്ചു കഴിയുന്ന പല പ്രദേശങ്ങളും രാജ്യത്തുണ്ട്. അവര്‍ക്കൊക്കെ ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം. എന്നാല്‍ എല്ലായിടത്തും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read also : എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഹോങ്കോങ്ങിലും വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE