എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഹോങ്കോങ്ങിലും വിലക്ക്

By News Desk, Malabar News
Hong Kong Suspends Air India Operations
Air India
Ajwa Travels

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്. യാത്രക്കാരില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒക്ടോബര്‍ 3 വരെയാണ് വിലക്ക്. ഹോങ്കോങ് സിവില്‍ ഏവിയേഷന്‍ വകുപ്പാണ് എയര്‍ ഇന്ത്യ വിമാനത്തിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. വൈറസ് ബാധിതരായ യാത്രക്കാരെ കയറ്റുന്ന വിമാനകമ്പനികള്‍ക്ക് ഹോങ്കോങ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരുന്നു.

യാത്ര തുടങ്ങുന്നതിന് 72 മണിക്കൂര്‍ മുമ്പെങ്കിലും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ യാത്രക്കാരെ മാത്രമേ ഹോങ്കോങ്ങിലേക്ക് കടക്കാന്‍ അനുവദിക്കുകയുള്ളൂ എന്ന് ജൂലൈയില്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ മാസം വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായ വിമാനങ്ങളും ഹോങ്കോങില്‍ വിലക്കിയിരുന്നു. അതേസമയം, എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. രണ്ടാം തവണയാണ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഹോങ്കോങ്ങില്‍ വിലക്കുന്നത്. ഓഗസ്റ്റില്‍ വിമാനത്തില്‍ യാത്ര ചെയ്‌ത ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി കഴിഞ്ഞ ആഴ്‌ച എയര്‍ ഇന്ത്യ എക്സ്പ്രസ് വിലക്കിയിരുന്നു. സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ 2 വരെയാണ് വിലക്കിയത്. കോവിഡ് ബാധിതനായ യാത്രക്കാരനെ ദുബായിലേക്ക് പോകാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE