അണ്‍ലോക്ക് നാലാം ഘട്ടം പൂര്‍ത്തിയാകുന്നു; രാജ്യത്തെ കോവിഡ് കേസുകള്‍ 61 ലക്ഷം

By News Desk, Malabar News
COVID-19-Malabar-News
Representational Image
Ajwa Travels

രാജ്യത്തെ അണ്‍ലോക്ക് നാലാം ഘട്ടം നാളെ പൂര്‍ത്തിയാകും. അണ്‍ലോക്ക് 5 ന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും. സ്‌കൂളുകളും കോളേജുകളും ഉടന്‍ തുറക്കില്ലെങ്കിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ അണ്‍ലോക്ക് അഞ്ചില്‍ നല്‍കിയേക്കും.

സിനിമ ശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്ന കാര്യത്തില്‍ സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതു സംബന്ധിച്ചും തീരുമാനമുണ്ടായേക്കും. നിയന്ത്രണങ്ങളോടെ സിനിമശാലകള്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ട് സാമ്പത്തികമായി ഗുണമില്ലെന്ന് സംഘടനകള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതില്‍ ഇളവിന് സര്‍ക്കാര്‍ തയ്യാറാകുമോ എന്നാണ് അറിയേണ്ടേത്. നീന്തല്‍ കുളങ്ങള്‍, എന്റര്‍ടെയ്ന്‍മെന്റ് പാര്‍ക്കുകള്‍ എന്നിവയുടെ പ്രവര്‍ത്തന അനുമതി സംബന്ധിച്ചും സര്‍ക്കാര്‍ തല ചര്‍ച്ചകള്‍ നടക്കുകയാണ്.

അതേസമയം രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 61 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,588 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 61,45,291 ആണ്. ആകെ മരണസംഖ്യ 96,518 ആയി. അതേസമയം, രാജ്യത്തെ കോവിഡ് കേസുകളും മരണങ്ങളും കുറയുന്നതായി ദേശീയ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് ഉണ്ട്.

National News: യുപിയിൽ കൂട്ട ബലാത്സം​ഗത്തിന് ഇരയായ 19കാരി മരിച്ചു

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ലക്ഷത്തിന് അടുത്ത് കേസുകളും ആയിരത്തോളം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യം ഉണ്ടായിരുന്നു. രാജ്യത്ത് വലിയ തോതില്‍ കോവിഡ് വ്യാപനമുണ്ടായിരുന്ന മഹാരാഷ്ട്രയില്‍ പുതിയ കേസുകള്‍ കുറഞ്ഞതാണ് രാജ്യത്തെ മൊത്തം കേസുകള്‍ കുറയാന്‍ ഇടയാക്കിയത്. എന്നാല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ അപകടകരമാം വിധം രോഗം പടരുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. 83.01 ശതമാനമാണ് നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക് എന്നത് ആശ്വാസമാണ്. രോഗം സ്ഥിരീകരിച്ച 51,01,397 പേര്‍ രോഗമുക്തരായെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.

Malabar News: മലബാര്‍ വന്യജീവി സങ്കേതം; ബഫര്‍ സോണ്‍ പഠനത്തിന് ഉദ്യോഗസ്ഥ സമിതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE