അര്ജുന് അശോകനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്ന് രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ‘മെമ്പര്‍ രമേശന് 9ആം വാര്‍ഡിലെ’ പുതിയ ഗാനം പുറത്തിറങ്ങി.
കഴിഞ്ഞ ദിവസം പുറത്തുവിട്ട ‘ലോകം ഉരുണ്ടോടും’ എന്നുതുടങ്ങുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിനീത് ശ്രീനിവാസന് ആലപിച്ച ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് കൈലാസ് മേനോന് ആണ്. ശബരീഷിന്റേതാണ് വരികൾ.
ഈ മാസം 18ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രം ബോബന് & മോളി എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ബോബന്, മോളി എന്നിവരാണ് നിർമിച്ചിരിക്കുന്നത്.
ഗായത്രി അശോകാണ് ചിത്രത്തിലെ നായിക. ചെമ്പന്‍ വിനോദ്, സാബുമോന് അബ്ദുസമദ്, ശബരീഷ് വര്‍മ, രഞ്ജി പണിക്കര്‍, ഇന്ദ്രന്‍സ്, മാമുക്കോയ, സാജു കൊടിയന്‍, ജോണി ആന്റണി, ശാരിക ഗീതുസ്, സ്മിനു സിജോ, സിനി അബ്രഹാം തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Most Read: പീഡന പരാതി; ശ്രീകാന്ത് വെട്ടിയാർ പോലീസിൽ കീഴടങ്ങി