കോവിഡ് വ്യാപനം; യാത്രാവിലക്ക് ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രം

By Team Member, Malabar News
travel
Representational image
Ajwa Travels

ന്യൂഡെൽഹി : കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്‌ഥാനങ്ങൾക്ക് അകത്തെ യാത്രകൾക്കോ ഇതരസംസ്‌ഥാന യാത്രകൾക്കോ വിലക്കേർപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ലെന്ന് വ്യക്‌തമാക്കി കേന്ദ്രസർക്കാർ. സ്വകാര്യ, വാണിജ്യ വാഹനങ്ങളുടെ നീക്കം വിലക്കില്ലെന്നും, ഇതരസംസ്‌ഥാന യാത്രകൾക്ക് പ്രത്യേക പെർമിറ്റ്, പാസ് എന്നിവ ആവശ്യമില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കി.

എന്നാൽ അതേസമയം തന്നെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പ്രദേശങ്ങളിൽ സംസ്‌ഥാന സർക്കാരുകൾക്ക് പ്രാദേശികമായ യാത്രാവിലക്ക് ഏർപ്പെടുത്താമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. നിലവിൽ കോവിഡ് വ്യാപനം ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ ചില സംസ്‌ഥാനങ്ങളിൽ പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉൾപ്പടെയുള്ള കാര്യങ്ങൾ നിർബന്ധമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ കേന്ദ്രസർക്കാർ നിർദേശവുമായി രംഗത്ത് വന്നിരിക്കുന്നത്.

Read also : രാജ്യത്ത് ഇന്ധനവിലയിൽ നേരിയ കുറവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE