ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയില്ല; അംബേദ്‌കർ കോളനിക്കാരുടെ സമരം 16 ദിവസം പിന്നിട്ടു

By Trainee Reporter, Malabar News
ambedkkar colony muthalamada
Ajwa Travels

പാലക്കാട്: പട്ടികജാതി കുടുംബങ്ങളെ സർക്കാരിന്റെ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് കൊല്ലങ്കോട് അംബേദ്‌കർ കോളനിയിലെ പട്ടിക വർഗ കുടുംബങ്ങൾ നടത്തുന്ന സമരം 16 ദിവസം പിന്നിട്ടു. മുതലമട പഞ്ചായത്ത് ഓഫിസിന് മുന്നിൽ കുടിൽകെട്ടി നടത്തുന്ന സമരമാണ് 16 ദിവസം പിന്നിട്ടിരിക്കുന്നത്. അതേസമയം, ജില്ലാ കളക്‌ടർ സമരസമിതിയുമായി ഇന്നലെ നടത്തിയ ചർച്ച പരാജയപ്പെട്ടു.

സമരം നടത്തുന്ന അംബേദ്ക്കർ കോളനിയിലെ 38 കുടുംബങ്ങൾ ആനുകൂല്യത്തിന് അർഹരാണെന്ന ജില്ലാ കളക്‌ടറുടെ റിപ്പോർട് പഞ്ചായത്ത് വീണ്ടും തള്ളി. പഴയ പട്ടികയിൽ നിന്ന് ഒഴിവാക്കി പുതുതായി പേര്‌ ചേർക്കുന്നവർക്ക് മാത്രം ആനുകൂല്യം നൽകുമെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ നിലപാട്. പഴയ പട്ടിക പരിഗണിച്ച് ആനുകൂല്യങ്ങൾ നൽകാൻ കഴിയില്ല. ഇക്കാര്യത്തിൽ പിന്നോട്ടില്ലെന്ന നിലപാടാണ് ഭരണസമിതി ആവർത്തിക്കുന്നത്. അതേസമയം, രാഷ്‌ട്രീയ വിദ്വേഷം തീർക്കുന്ന രീതിയാണിതെന്നാണ് ആക്ഷേപം ഉയരുന്നത്.

ലൈഫ് പദ്ധതിയിൽ നിരവധി തവണ അപേക്ഷ നൽകിയിട്ടും പഞ്ചായത്ത് നടപടി എടുത്തില്ലെന്നാണ് കുടുംബങ്ങൾ ആരോപിക്കുന്നത്. രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ പേരിൽ സിപിഎം ഭരിക്കുന്ന മുതലമട പഞ്ചായത്ത് വീട് നൽകുന്നില്ലെന്നാണ് കോളനി വാസികൾ പറയുന്നത്. അർഹമായ ആനുകൂല്യം നൽകുക, ഭവന പദ്ധതിയുടെ സാധ്യതാ പട്ടിക അട്ടിമറിച്ച ഉദ്യോഗസ്‌ഥർക്കെതിരെ നടപടി എടുക്കുക തുടങ്ങിയവയാണ് ഇവരുടെ ആവശ്യം.

Most Read: അച്ചടക്കം വേണം; സംസ്‌ഥാന ഘടകങ്ങളിലെ ചേരിപ്പോരിനിടെ നേതാക്കളെ ഓർമിപ്പിച്ച് സോണിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE