ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വിലവര്‍ധനവ് ഉണ്ടാകുമെന്ന ആശങ്കകൾക്കിടെ മറുപടിയുമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി. എണ്ണവിലയുടെ കാര്യത്തില്‍ ജനതാല്പര്യം മുന്‍നിര്‍ത്തിയുള്ള തീരുമാനം മാത്രമേ സര്‍ക്കാറില്‍ നിന്നുണ്ടാകൂവെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
യുക്രൈന്-റഷ്യ യുദ്ധത്തെ തുടര്‍ന്ന് അസംസ്കൃത എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ രാജ്യത്തും ഇന്ധനവില ഉയര്‍ന്നേക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാജ്യത്ത് ഇന്ധന വിലയിൽ ഇരുപത് രൂപയോളം കൂടുമെന്നാണ് റിപ്പോർട്ടുകൾ.
ആഗോള തലത്തിലാണ് എണ്ണ വില നിശ്ചയിക്കുന്നത്. യുദ്ധസമാനമായ സാഹചര്യമാണ് ഇപ്പോൾ നിലനില്‍ക്കുന്നത്. എണ്ണക്കമ്പനികള്‍ വിലകൂട്ടാന്‍ ഇത് കാരണമാകും. തിരഞ്ഞെടുപ്പ് ആയതുകൊണ്ടാണ് ഇന്ധനവില വര്‍ധിക്കാത്തതെന്ന ആരോപണവും മന്ത്രി തള്ളി. രാജ്യത്തിന്റെ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുമെന്നും മന്ത്രി വ്യക്തമാക്കി.
ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ ഉൾപ്പെടെ രാഷ്ട്രീയമായി ബിജെപിക്ക് നിര്‍ണായകമായ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സര്‍ക്കാര്‍ ഇന്ധന വില നിയന്ത്രിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
Read Also: കാണ്ഡഹാറിൽ എയർ ഇന്ത്യ വിമാനം റാഞ്ചിയ ഭീകരൻ സാഹൂർ മിസ്ട്രി കൊല്ലപ്പെട്ടു








































