എംടിയുടെ പിറന്നാള്‍ ആഘോഷമാക്കി ‘ഓളവും തീരവും’ ടീം

By News Bureau, Malabar News
Ajwa Travels

എംടി വാസുദേവന്‍ നായരുടെ 90ആം ജൻമദിനം ആഘോഷമാക്കി ‘ഓളവും തീരവും’ അണിയറ പ്രവര്‍ത്തകര്‍. സിനിമയുടെ തൊടുപുഴ സെറ്റിലാണ് എംടിയുടെ പിറന്നാള്‍ ടീം ആഘോഷമാക്കിയത്. പ്രിയദര്‍ശന്‍, മോഹന്‍ലാല്‍, സന്തോഷ് ശിവന്‍, ദുര്‍ഗ കൃഷ്‌ണ തുടങ്ങിയവര്‍ക്കൊപ്പമുള്ള ആഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹ മാദ്ധ്യമങ്ങളില്‍ വൈറാലാണ്.

എംടിയുടെ കഥകള്‍ കോര്‍ത്തിണക്കി ഒരുക്കുന്ന ആന്തോളജിയിലെ ഒരു ഭാഗമാണ് ‘ഓളവും തീരവും’. 1957ല്‍ പുറത്തിറങ്ങിയ എംടിയുടെ ‘ഓളവും തീരവും’ എന്ന് ചെറുകഥയെ ആസ്‌പദമാക്കിയാണ് സിനിമയൊരുങ്ങുന്നത്. മോഹന്‍ലാല്‍ ചിത്രത്തില്‍ ബാപ്പൂട്ടി എന്ന കഥാപാത്രത്തെയാകും അവതരിപ്പിക്കുക. ദുര്‍ഗ കൃഷ്‌ണ, മാമുക്കോയ, ഹരീഷ് പേരടി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സാബു സിറില്‍ ആണ് സിനിമയുടെ കലാസംവിധായകന്‍.

പത്ത് കഥകളുടെ ദൃശ്യാവിഷ്‌കാരമായ ആന്തോളജിയില്‍ സന്തോഷ് ശിവന്‍, ശ്യാമപ്രസാദ്, ജയരാജ്, മഹേഷ് നാരായണന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രതീഷ് അമ്പാട്ട് എന്നിവരാണ് മറ്റ് സംവിധായകര്‍. എംടി വാസുദേവന്‍ നായരുടെ മകള്‍ അശ്വതി വി നായര്‍ ആണ് ആന്തോളജിയുടെ നിര്‍മാതാവ്.

Most Read: നടിയെ ആക്രമിച്ച കേസ്; ആർ ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് ക്രൈം ബ്രാഞ്ച് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE