40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘അങ്ങാടി’ വീണ്ടുമെത്തുന്നു; ട്രെയ്ലര്‍ പുറത്തിറങ്ങി

By Team Member, Malabar News
Malabarnews_angadi
Representational image
Ajwa Travels

മലയാള ചലച്ചിത്ര ലോകത്തെ എക്കാലത്തെയും മികച്ച നടനായ ജയന്‍ നായകനായി എത്തിയ ‘അങ്ങാടി’ ഇതാ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. എസ് ക്യൂബ് ഫിലിംസിന്റെ യൂട്യൂബ് ചാനലാണ് ചിത്രം വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്. നവംബര്‍ 16 ന് ചിത്രം വീണ്ടും ചാനലിലൂടെ റിലീസ് ചെയ്യും. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തു വിട്ടിരിക്കുകയാണ് ഇപ്പോള്‍ എസ് ക്യൂബ് ഫിലിംസ്.

ചിത്രം വീണ്ടും പ്രദര്‍ശനത്തിന് ഒരുക്കുന്നതിലൂടെ മലയാള സിനിമയിലെ അനശ്വര സൂപ്പര്‍സ്‌റ്റാറിനെ അനുസ്‌മരിക്കുകയാണ് എന്നും, നവംബര്‍ 16 ന് ചിത്രം എസ് ക്യൂബ് ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നും എസ് ക്യൂബ് ഫിലിംസ് പുറത്തിറക്കിയ കുറിപ്പില്‍ വ്യക്‌തമാക്കുന്നു. ഒപ്പം തന്നെ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറക്കാന്‍ കഴിഞ്ഞത് തങ്ങൾക്ക് ഒരു ബഹുമതിയാണെന്നും കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

1980 ലാണ് ജയനെ നായകനാക്കി കൊണ്ട് ഐവി ശശി അങ്ങാടി സംവിധാനം ചെയ്‌തത്. ഒപ്പം തന്നെ ചിത്രത്തില്‍ സീമയും, സുകുമാരനും പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഗൃഹലക്ഷ്‍മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പിവി ഗംഗാധരന്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ രചന നിര്‍വഹിച്ചത് ടി ദാമോദരനാണ്.

Read also : ‘ജോജി മൂവി റോളിങ് സൂണ്‍’; ലൊക്കേഷന്‍ ഹണ്ട് ചിത്രം പങ്കുവെച്ച് ദിലീഷ് പോത്തന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE