‘ജോജി മൂവി റോളിങ് സൂണ്‍’; ലൊക്കേഷന്‍ ഹണ്ട് ചിത്രം പങ്കുവെച്ച് ദിലീഷ് പോത്തന്‍

By Staff Reporter, Malabar News
entertainment image_malabar news
Ajwa Travels

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ജോജി’യുടെ ലൊക്കേഷന്‍ ഹണ്ട് ചിത്രം പങ്കുവെച്ച് സംവിധായകന്‍. ‘ജോജി മൂവി റോളിങ് സൂണ്‍’ എന്ന ഹാഷ്‌ടാഗോടെയാണ് ദിലീഷ് പോത്തന്‍ ചിത്രം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. ദിലീഷും ഫഹദും ഒരുമിക്കുന്ന മൂന്നാമത് ചിത്രമായ ‘ജോജി’യുടെ തിരക്കഥ ഷേക്‌സിപിയറിന്റെ ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ശ്യാം പുഷ്‌ക്കരനാണ് ഒരുക്കിയിരിക്കുന്നത്.

നടി ഉണ്ണിമായ പ്രസാദ് എടുത്ത ചിത്രമാണ് ദിലീഷ് പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്. അതേസമയം സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്‌ക്കരനും പങ്കാളിയായിട്ടുള്ള വര്‍ക്കിംഗ് ക്‌ളാസ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ അണിയറയില്‍ ജസ്‌റ്റിന്‍ വര്‍ഗീസ്, കിരണ്‍ ദാസ്, ഗോകുല്‍ദാസ്, ഗണേഷ് മാരാര്‍, മഷര്‍ ഹംസ, റോണക്‌സ് സേവ്യര്‍, ബെന്നി കട്ടപ്പന തുടങ്ങിയവരുമുണ്ട്.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്‌ത ‘സീ യൂ സൂണ്‍’ എന്ന ചിത്രമാണ് ഫഹദിന്റെതായി പുറത്തുവന്ന അവസാന ചിത്രം. റിലീസിനൊരുങ്ങുന്ന മഹേഷ് നാരായണന്റെ തന്നെ ‘മാലിക്കി’ലും ഫഹദ് ഫാസിലാണ് നായകന്‍.

Read Also: ‘സണ്ണിയുടെ’ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റര്‍ പുറത്ത്; ഇത്തവണ ജയസൂര്യ എത്തുന്നത് മ്യുസീഷനായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE