ഓണ്‍ലൈന്‍ ശീട്ടുകളിയില്‍ ലക്ഷങ്ങള്‍ നഷ്‌ടം; യുവാവ് ജീവനൊടുക്കി

By Trainee Reporter, Malabar News
Suicide_Malabar news
Ajwa Travels

ചെന്നൈ: ഓണ്‍ലൈന്‍ ശീട്ടുകളിയില്‍ ലക്ഷങ്ങള്‍ നഷ്‌ടമായ യുവാവ് ജീവനൊടുക്കി. പുതുച്ചേരി വില്യന്നൂര്‍ കോര്‍ക്കാട് വിജയ കുമാറാണ് (36) മരിച്ചത്. ഭാര്യക്ക് ശബ്‌ദസന്ദേശമയച്ച ശേഷം സ്വയം തീകൊളുത്തി മരിക്കുകയായിരുന്നു. തീര്‍ക്കാനാത്ത കടബാധ്യതയുണ്ടെന്ന് ഭാര്യക്കയച്ച സന്ദേശത്തില്‍ ഇയാള്‍ പറയുന്നു. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് ആരും അടിമപ്പെടരുതെന്നും സന്ദേശത്തിലുണ്ട്.

വിജയ കുമാറിന് 30 ലക്ഷത്തിലേറെ രൂപയുടെ കടമുണ്ടെന്ന് പോലീസ് അറിയിച്ചു. ഭാര്യ മധുമിത നല്‍കിയ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ കുളക്കരയില്‍ നിന്നുമാണ് വിജയ കുമാറിന്റെ മൃതദേഹം കണ്ടെടുത്തത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹമുള്ളത്. സമീപത്തു നിന്ന് ഇയാളുടെ ബൈക്കും കണ്ടെടുത്തിട്ടുണ്ട്. വിജയ കുമാറിന് രണ്ട് മക്കളുണ്ട്.

Read also: ഇ ഡിയുടെ ചോദ്യം ചെയ്യലില്‍ ആശങ്കയില്ല; ഫാറൂഖ് അബ്‌ദുള്ള

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE