പാലക്കാട്: ജില്ലയിൽ സൈനിക ഉദ്യോഗസ്‌ഥർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ ആറ് ഉദ്യോഗസ്‌ഥർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് കഞ്ചിക്കോടാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞാണ് അപകടം ഉണ്ടായതെന്നാണ് വിവരം.
മദ്രാസ് പതിനൊന്നാം ബെറ്റാലിയൻ ഉദ്യോഗസ്‌ഥർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെയാണ് അപകടം. ആരുടേയും പരിക്ക് ഗുരുതരമല്ല.
Most Read: ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയില്ല; അംബേദ്‌കർ കോളനി വാസികൾ പരാതിയുമായി രംഗത്ത്