പെരിയ കേസ്; ക്രൈംബ്രാഞ്ച് കേസ് ഡയറി സിബിഐക്ക് കൈമാറി

By Staff Reporter, Malabar News
Periya double murder; Judgment on the accused's bail application on tomorrow
Ajwa Travels

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിന്റെ കേസ് ഡയറി ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറി. പെരിയ കൊലപാതകക്കേസില്‍ സിബിഐ അന്വേഷണം ഒഴിവാക്കേണ്ടതില്ലെന്ന്‌ കഴിഞ്ഞ ദിവസം സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐക്ക് ക്രൈംബ്രാഞ്ച് കേസ് ഡയറി കൈമാറിയത്.

നേരത്തെ നാല് തവണ ഡിജിപിക്കും ക്രൈംബ്രാഞ്ച് മേധാവിക്കും സിബിഐ കേസ് രേഖകള്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നെങ്കിലും കേസ് ഡയറിയോ മറ്റ് രേഖകളോ പോലീസ് കൈമാറിയിരുന്നില്ല. മാത്രവുമല്ല ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും കേസ് സിബിഐ അന്വേഷിക്കണമെന്ന് ഉത്തരവിട്ടിട്ടും പോലീസ് സിബിഐയോട് നിസ്സഹരണമാണ് തുടര്‍ന്നത്.

Read Also: ശനിയാഴ്‌ച രാജ്യവ്യാപകമായി പ്രതിഷേധം നടത്താന്‍ ആഹ്വാനവുമായി കര്‍ഷക കൂട്ടായ്‌മ

എന്നാല്‍ കൊലപാതക കേസ് സിബിഐ അന്വേഷിക്കുന്നതിന് എതിരെ സംസ്‌ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി തള്ളിയ സുപ്രീം കോടതി എത്രയും പെട്ടന്ന് കേസുമായി ബന്ധപ്പെട്ട കേസ് ഡയറി സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെടുക ആയിരുന്നു.

പോലീസ് കൃത്യമായി കേസ് അന്വേഷിക്കുന്നുണ്ടെന്നും സിബിഐ അന്വേഷിക്കേണ്ട കാര്യമില്ലെന്നുമുള്ള സംസ്‌ഥാന സര്‍ക്കാരിന്റെ വാദം സുപ്രീം കോടതി അംഗീകരിച്ചില്ല. ഇതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് സിബിഐക്ക് കേസ് ഡയറി കൈമാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE