ശനിയാഴ്‌ച രാജ്യവ്യാപകമായി പ്രതിഷേധം നടത്താന്‍ ആഹ്വാനവുമായി കര്‍ഷക കൂട്ടായ്‌മ

By Staff Reporter, Malabar News
farmers protest_malabar news
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: ശനിയാഴ്‌ച രാജ്യവ്യാപകമായി പ്രതിഷേധം നടത്താന്‍ ആഹ്വാനം ചെയ്‌ത് കര്‍ഷക കൂട്ടായ്‌മ. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാന്‍ കിസാന്‍ മുക്‌തി മോര്‍ച്ച ആവശ്യപ്പെട്ടു. നിയമങ്ങളിലെ ആശങ്കകള്‍ സംബന്ധിച്ച് സംഘടനകള്‍ കേന്ദ്രസര്‍ക്കാരിന് കരട് സമര്‍പ്പിച്ചിട്ടുണ്ട്.

ഈ വരുന്ന ശനിയാഴ്‌ച രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കോര്‍പറേറ്റുകളുടെയും കോലം കത്തിക്കണമെന്ന് കിസാന്‍ മുക്‌തി മോര്‍ച്ച ആഹ്വാനം ചെയ്‌തു. ചര്‍ച്ചയും സമരവുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന കര്‍ഷക സംഘടനകള്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും വരെ പ്രക്ഷോഭം തുടരുമെന്നും വ്യക്‌തമാക്കി.

നൂറ് കണക്കിന് കര്‍ഷകരാണ് സിംഗു അതിര്‍ത്തിയിലേക്ക് എത്തികൊണ്ടിരിക്കുന്നത്. പഞ്ചാബ്, ഹരിയാന സംസ്‌ഥാനങ്ങളില്‍ നിന്നെത്തിയ പതിനായിരങ്ങളാണ് കര്‍ണാല്‍ ദേശീയപാതയിലും സമീപ പാതകളിലും പ്രക്ഷോഭം തുടരുന്നത്.

കാര്‍ഷിക നിയമങ്ങളിലെ കര്‍ഷക വിരുദ്ധമായ വ്യവസ്‌ഥകള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച കരടില്‍ സംഘടനകള്‍ അക്കമിട്ടു അറിയിച്ചിട്ടുണ്ട്. താങ്ങുവിലയില്‍ മാത്രം ഉറപ്പ് ലഭിച്ചാല്‍ പോരെന്നും കര്‍ഷക സംഘടനകള്‍ വ്യക്‌തമാക്കി.

Read Also: ബുറെവി’ സംസ്‌ഥാനത്ത് വെള്ളിയാഴ്‌ചയോടെ; നടപടികള്‍ സ്വീകരിച്ചെന്ന് മുഖ്യമന്ത്രി, തിരുവനന്തപുരത്ത് കണ്‍ട്രോള്‍ റൂം തുറന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE