‘ബുറെവി’ സംസ്‌ഥാനത്ത് വെള്ളിയാഴ്‌ചയോടെ; നടപടികള്‍ സ്വീകരിച്ചെന്ന് മുഖ്യമന്ത്രി, തിരുവനന്തപുരത്ത് കണ്‍ട്രോള്‍ റൂം തുറന്നു

By Staff Reporter, Malabar News
cm cyclone_malabar news
Ajwa Travels

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് വെള്ളിയാഴ്‌ചയോടെ തിരുവനന്തപുരം മേഖലയില്‍ എത്തുമെന്നാണ് വിദഗ്ധ പ്രവചനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെയുള്ള ജില്ലകളില്‍ നാളെ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത കാറ്റിനൊപ്പം അതി തീവ്ര മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരം കളക്റ്ററേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട് എന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ജില്ലാ ഭരണകൂടം സജ്ജമാണെന്നും ജില്ലാ കളക്‌ടര്‍ അറിയിച്ചു. 1077 എന്ന നമ്പറില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. കൂടാതെ 0471 2330077, 0471 2333101 എന്നീ നമ്പറുകളില്‍ തിരുവനന്തപുരം ഫയര്‍ ഫോഴ്സ് കണ്‍ട്രോള്‍ റൂമിലേക്കും വിളിക്കാം.

തെക്കന്‍ തമിഴ്നാട്ടില്‍ ഡിസംബര്‍ നാലിന് പുലര്‍ച്ചെയും പിന്നീട് കേരത്തിലേക്കും ചുഴലിക്കാറ്റ് പ്രവേശിക്കുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ ശക്‌തമായ മഴയും കാറ്റുമുണ്ടാകുമെന്നും മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ ഇത് തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തീരദേശമേഖലയില്‍ ശക്‌തമായ കടല്‍ ക്ഷോഭത്തിനും സാധ്യതയുണ്ട്.

തലസ്‌ഥാന ജില്ലയില്‍ ചുഴലിക്കാറ്റിന്റെ സാന്നിധ്യം നാളെ ഉച്ചക്ക് ശേഷം അനുഭവപ്പെട്ട് തുടങ്ങുമെന്നാണ് നിലവില്‍ വിലയിരുത്തപ്പെടുന്നത്. സംസ്‌ഥാനത്ത് പ്രവേശിക്കും മുമ്പ് കാറ്റിന്റെ ശക്‌തി കുറയുമെങ്കിലും തിരുവനന്തപുരം മേഖലയില്‍ നാശ നഷ്‌ടങ്ങള്‍ക്ക് ഇടയാക്കുമെന്നും മുന്നറിയിപ്പുണ്ട്.

മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും ഉരുള്‍പ്പൊട്ടലിനും സാധ്യതയുണ്ട് മലയോര ജില്ലകളില്‍ മണിക്കൂറില്‍ അറുപത് കിലോമീറ്ററിന് മുകളില്‍ കാറ്റ് വീശാനാണ് സാധ്യത. അതേസമയം ചുഴലിക്കാറ്റ് സ്‌ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നുവെന്നും സംസ്‌ഥാനം സ്വീകരിച്ച നടപടികള്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Read Also: ഒമാനുമായി ഉഭയകക്ഷി സഹകരണ ചര്‍ച്ച നടത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE