പൊള്ളാച്ചിയിൽ നിന്നും തട്ടിക്കൊണ്ട് പോയ കുഞ്ഞിനെ കണ്ടെത്തി; 2 പേർ അറസ്‌റ്റിൽ

By Team Member, Malabar News
Police Found The kid Kidnapped From Pollachi
Ajwa Travels

കോയമ്പത്തൂർ: പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ നിന്നും തട്ടിക്കൊണ്ട് പോയ നവജാത ശിശുവിനെ കണ്ടെത്തി. പാലക്കാട് കൊടുവായൂർ സ്വദേശിയുടെ വീട്ടിൽ നിന്നുമാണ് കുഞ്ഞിനെ കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തിയതായി പോലീസ് വ്യക്‌തമാക്കി.

നിലവിൽ കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറി. പൊള്ളാച്ചി കുമരൻ നഗർ സ്വദേശി യൂനിസ്-ദിവ്യ ദമ്പതികളുടെ 4 ദിവസം പ്രായമായ കുഞ്ഞിനെയാണ് കാണാതായത്. ഞായറാഴ്‌ച രാവിലെയോടെയാണ് സംഭവം. തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. 

ദൃശ്യങ്ങളിൽ നിന്നും രണ്ട് സ്‌ത്രീകൾ കുട്ടിയെ കൊണ്ടുപോകുന്നത് വ്യക്‌തമായിരുന്നു. തുടർന്നുള്ള പരിശോധനയിൽ അവർ പൊള്ളാച്ചി ബസ് സ്‌റ്റാന്റിൽ നിന്ന് കോയമ്പത്തൂർ റെയിൽവേ സ്‌റ്റേഷനിൽ എത്തുകയും അവിടെ നിന്ന് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങുകയും ചെയ്‌തതായി കണ്ടെത്തിയിരുന്നു. പാലക്കാട് പോലീസിന്റെ സഹായത്തോടെയാണ് പൊള്ളാച്ചി പോലീസ് കുഞ്ഞിനെ കണ്ടെത്തിയത്.

Read also: ഗ്യാൻവാപി കേസ്; വിചാരണ ഇന്ന് മുതൽ പുനരാരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE